ആര്‍ത്തവ അയിത്തത്തിനെതിരെ ആര്‍പ്പോ ആര്‍ത്തവം; മുഖ്യമന്ത്രി, പാ രഞ്ജിത്, പുന്നല ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും
kERALA NEWS
ആര്‍ത്തവ അയിത്തത്തിനെതിരെ ആര്‍പ്പോ ആര്‍ത്തവം; മുഖ്യമന്ത്രി, പാ രഞ്ജിത്, പുന്നല ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും
ന്യൂസ് ഡെസ്‌ക്
Tuesday, 8th January 2019, 3:55 pm

കൊച്ചി: ആര്‍ത്തവ അയിത്തത്തിനെതിരെ കൊച്ചിയില്‍ ജനുവരി 12,13 തിയതികളില്‍ നടത്തുന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. കൊച്ചി മറൈന്‍ഡ്രൈവിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി വന്നതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നവംബര്‍ 25 ന് ആര്‍പ്പോ ആര്‍ത്തവം പരിപാടി നടത്തിയിരുന്നു.

ഇത്തവണ മുഖ്യമന്ത്രിയെയും ചലച്ചിത്രപ്രവര്‍ത്തകരേയും സംഘടിപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയെക്കൂടാതെ പുന്നല ശ്രീകുമാര്‍, പാ രഞ്ജിത്, ആനിരാജ, സി.കെ ജാനു, കൗസല്യ,ശക്തി, അനിത ദുബെ, കെ.ആര്‍ മീര, കെ. അജിത, സണ്ണി എം കപിക്കാട്, സുനില്‍ പി ഇളയിടം, കോവന്‍ സംഘം, കാസ്റ്റ്‌ലെസ് കളക്ടീവ്, ഊരാളി തുടങ്ങിയവര്‍ പങ്കെടുക്കും.

ആര്‍പ്പോ ആര്‍ത്തവത്തോടനുബന്ധിച്ച് പരിപാടിയുടെ ടീസര്‍ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ പുറത്തിറക്കിയിരുന്നു.

WATCH THIS VIDEO: