കല്‍ക്കാജില്‍ അതീഷിക്ക് പ്രതീക്ഷ; ബി.ജെ.പിയെ മണ്ഡലം കൈവിടുമോ?
Delhi election 2020
കല്‍ക്കാജില്‍ അതീഷിക്ക് പ്രതീക്ഷ; ബി.ജെ.പിയെ മണ്ഡലം കൈവിടുമോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th February 2020, 9:54 am

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ധരംവീര്‍ സിംഗും, കോണ്‍ഗ്രസിന്റെ ശിവാനി ചോപ്രയും ആംആദ്മി പാര്‍ട്ടിയുടെ അതിഷീ മര്‍ലേനയും തമ്മില്‍ കടുത്ത പേരാട്ടം നടക്കുന്ന മണ്ഡലമാണ് കല്‍ക്കാജി.

2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ച കല്‍ക്കജിയില്‍ ഇപ്പോള്‍ ആംആദ്മിയുടെ അതിഷി മര്‍ലേന മുന്നേറുകയാണ്. കഴിഞ്ഞ തവണ അതിഷിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്ന മണ്ഡലം കൂടിയാണ് കല്‍ക്കാജി.

ദല്‍ഹിയിലെ വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നല്‍ നല്‍കിയായിരുന്നു അതിഷിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. അതേസമയം തന്നെ ബി.ജെ.പിയുടെ സംസ്ഥാന യൂണിറ്റ് അംഗമാണ് സ്ഥാനാര്‍ത്ഥിയായി സിംഗ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷനുമായ സുഭാഷ് ചോപ്രയുടെ മകളാണ് ശിവാനിചോപ്ര.

ദല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതിനുള്ള മൂന്നംഗ കമ്മറ്റിയുടെ ചുമതല അതിഷി മര്‍ലേനക്കായിരുന്നു.
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഗൗതം ഗംഭീറിനെതിരേയും കോണ്‍ഗ്രസിന്റെ അര്‍വിന്ദര്‍ സിംഗ് ലവ്‌ലിയോടും മത്സരിച്ചെങ്കിലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

എന്നിരുന്നാലും ദല്‍ഹിയില്‍ എട്ട് മണിക്കാരംഭിച്ച വോട്ടെണ്ണലില്‍ ആംആദ്മി പാര്‍ട്ടി മുന്നേറുകയാണ്. നിലവില്‍ ആംആദ്മി 50 സീറ്റിലും ബി.ജെ.പി 20 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിന് ഇതുവരേയും സീറ്റുകളൊന്നും നേടാന്‍ കഴിഞ്ഞിട്ടില്ല.

ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാര്‍ട്ടിയെങ്കില്‍ ബി.ജെ.പി ഭരണ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ