എഡിറ്റര്‍
എഡിറ്റര്‍
‘ഉലകനായകനായി ആം ആദ്മിയും ?’; കെജ്രിവാള്‍ കമല്‍ഹാസനെ കാണാനെത്തുന്നു
എഡിറ്റര്‍
Thursday 21st September 2017 7:32am

 

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ തമിഴ് ചലച്ചിത്ര താരം കമല്‍ഹാസനെ കാണാനെത്തുന്നു. താരം രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്ന വാര്‍ത്തകള്‍ക്കിടെയാണ് ആം ആദ്മി നേതാവിന്റെ സന്ദര്‍ശനം. രാഷ്ട്രീയ ചര്‍ച്ചകള്‍ക്കായാണ് കൂടിക്കാഴ്ചയെന്ന് ആം ആദ്മി വൃത്തങ്ങള്‍ വ്യക്തമാക്കി.


Also Read: കായല്‍ കയ്യേറ്റം;തോമസ് ചാണ്ടിക്കെതിരെ കേസെടുക്കുന്നതിനെകുറിച്ച് വിജിലന്‍സ് നിയമോപദേശം തേടി


ഈ മാസം അവസാനത്തോടെ സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുമായി കമല്‍ഹാസനെത്തുമെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. നേരത്തെ കേരള മുഖ്യമന്ത്രി പിണറായിയെ സന്ദര്‍ശിച്ച കമല്‍ഹാസന്‍ രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തയ്യാറെടുക്കുകയാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കെജ്രിവാളിന്റെ ചെന്നൈ സന്ദര്‍ശനം.

രാഷ്ട്രീയ ചര്‍ച്ചകള്‍ക്കായാണ് കമല്‍ഹാസനെ കെജ്രിവാള്‍ കാണുന്നതെന്നും അദ്ദേഹം ഇന്ന് രാവിലെ ചെന്നൈയിലേക്ക് പുറപ്പെടുമെന്നും ആം ആദ്മി വൃത്തങ്ങള്‍ സൂചിപ്പിച്ചു. തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയ്ക്ക് എതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്ന കമല്‍ഹാസന്‍ താന്‍ രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ രാഷ്ട്രീയം കാവിയല്ലെന്നും കമല്‍ പ്രഖ്യാപിച്ചിരുന്നു.


Dont Miss: യുവമാധ്യമ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു കൊലപ്പെടുത്തി


സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് എന്നെങ്കിലും രാഷ്ട്രീയത്തിലേക്കിറങ്ങിയാല്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും കഴിഞ്ഞ ദിവസം കമലഹാസന്‍ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് താരത്തെ കാണാന്‍ ദല്‍ഹി മുഖ്യമന്ത്രിയെത്തുന്നത്.

 

Advertisement