ആം ആദ്മിക്ക് കനത്ത തിരിച്ചടി; 13 കൗണ്‍സിലര്‍മാര്‍ രാജിവെച്ച് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു
national news
ആം ആദ്മിക്ക് കനത്ത തിരിച്ചടി; 13 കൗണ്‍സിലര്‍മാര്‍ രാജിവെച്ച് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th May 2025, 4:53 pm

 

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് വലിയ തിരിച്ചടി. ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 13 എ.എ.പി കൗണ്‍സിലര്‍മാര്‍ രാജിവെച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചു.

ഇന്ദ്രപ്രസ്ഥ വികാസ് പാര്‍ട്ടിയെന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി പരാജയപ്പെട്ടതിന് പിന്നാലെ തന്നെ പാര്‍ട്ടിയില്‍ വിഭിന്ന സ്വരങ്ങള്‍ ഉടലെടുത്തിരുന്നു. പിന്നീട് നടന്ന കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലും ബി.ജെ.പിയാണ് വിജയിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദര്‍ശ് നഗറില്‍ മത്സരിച്ച് തോറ്റ നേതാവായ മുകേഷ് ഗോയലിന്റെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ എ.എ.പി കക്ഷി നേതാവ് കൂടിയായിരുന്നു ഗോയല്‍.

കോണ്‍ഗ്രസില്‍ നിന്ന് എ.എ.പിയില്‍ എത്തിയ ആളാണ് ഗോയല്‍. 2021ലാണ് ഗോയല്‍ കോണ്‍ഗ്രസ് വിട്ട് എ.എ.പിയിലെത്തിയത്.

Content Highlight: Aam Aadmi Party 13 councilors resign, announce new party