ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്-ജെ.എം.എം-ആര്‍.ജെ.ഡി സഖ്യത്തിന് വിജയം പ്രവചിച്ച് ആജ് തക്-ആക്‌സിസ് ഫലവും; സീറ്റ് നില ഇങ്ങനെ
national news
ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്-ജെ.എം.എം-ആര്‍.ജെ.ഡി സഖ്യത്തിന് വിജയം പ്രവചിച്ച് ആജ് തക്-ആക്‌സിസ് ഫലവും; സീറ്റ് നില ഇങ്ങനെ
ന്യൂസ് ഡെസ്‌ക്
Friday, 20th December 2019, 8:04 pm

ന്യൂദല്‍ഹി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിംഗ് ഇന്ന് അവസാനിച്ചപ്പോള്‍ കോണ്‍ഗ്രസ്-ജെ.എം.എം-ആര്‍.ജെ.ഡി സഖ്യത്തിന് വിജയം പ്രവചിച്ച് ആജ് തക്-ആക്‌സിസ് എക്‌സിറ്റ് പോള്‍ ഫലം.

കോണ്‍ഗ്രസ്-ജെ.എം.എം-ആര്‍.ജെ.ഡി സഖ്യം 81 സീറ്റില്‍ 38 മുതല്‍ 50 സീറ്റ് വരെ നേടുമെന്നാണ് ആജ് തക് ആക്‌സിസിന്റെ പ്രവചനം. ബി.ജെ.പി 22-മുതല്‍ 32 സീറ്റുവരെ നേടുമെന്നും എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എ.ബി.പി ന്യൂസ് സി വോട്ടര്‍ ഫലവും കോണ്‍ഗ്രസ് -ജെ.എം.എം സഖ്യം കൂടുതല്‍ സീറ്റുകള്‍ നേടുമെന്നായിരുന്നു പ്രവചനം.
എ.ബി.പി ന്യൂസ് സി വോട്ടര്‍ സര്‍വ്വേ പ്രകാരം കോണ്‍ഗ്രസ് -ജെ.എം.എം-ആര്‍.ജെ.ഡി സഖ്യത്തിന് 31-19 സീറ്റ് വരെ ലഭിക്കും. ബി.ജെ.പിക്ക് 28-36 സീറ്റ് വരേയും എ.ജെ.എസ്.യു 3-7 സീറ്റ് വരേയും ജെ.വി.എം.പി 1-4 വരെ സീറ്റുകളും നേടും.

കോണ്‍ഗ്രസ് സഖ്യം കൂടുതല്‍ സീറ്റുകള്‍ നേടുമെങ്കിലും കേവലഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ ലഭിക്കില്ല. എ.ജെ.എസ്.യു അടക്കമുള്ള ചെറുകക്ഷികള്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കുമെന്നാണ് എ.ബി.പി ന്യൂസ് സി വോട്ടര്‍ സര്‍വ്വേ പറയുന്നത്.

ജാര്‍ഗണ്ഡില്‍ കോണ്‍ഗ്രസ്-ജെ.എം.എം- ആര്‍.ജെ.ഡി, ബി.ജെപി എന്നീ സഖ്യകക്ഷികള്‍ക്കിടയിലാണ് പ്രധാന തെരഞ്ഞെടുപ്പ് പോരാട്ടം നടന്നത്.

ആകെ 237 സ്ഥാനാര്‍ത്ഥികളാണ് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് ജനവിധി തേടുന്നത്. 81 അംഗ നിയമസഭയിലെ 65 സീറ്റിലേക്കുള്ള തെരഞ്ഞടുപ്പ് നവംബര്‍ 30, ഡിസംബര്‍ 16 തിയ്യതികള്‍ക്കുള്ളില്‍ നാല് ഘട്ടങ്ങളിലായി നടന്നിരുന്നു.

ഡിസംബര്‍ 23നാണ് ഫലപ്രഖ്യാപനം. പൗരത്വനിയമഭേദഗതിക്കെതിരെ രാജ്യമൊന്നാകെ പ്രതിഷേധം ശക്തിപ്പെട്ട പശ്ചാത്തലത്തില്‍ ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബി.ജെ.പിക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിര്‍ണായകമായിരിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ