കാട്ടുപന്നി ബൈക്കില്‍ ഇടിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
Kerala News
കാട്ടുപന്നി ബൈക്കില്‍ ഇടിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th January 2024, 11:50 am

തിരുവമ്പാടി: ബൈക്കില്‍ കാട്ടുപന്നിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൊന്നാങ്കയം പോത്തശ്ശേരിയില്‍ വിലാസിനി-ഗോപി ദമ്പതികളുടെ മകന്‍ ജിനീഷ് (25) ആണ് മരണപ്പെട്ടത്. സംസ്‌കാരം ബുധനാഴ്ച നടക്കും.

കൂടെ ഉണ്ടായിരുന്ന പോത്തശ്ശേരിയില്‍ ബിബിന്‍ (24 ) പരുക്കുകളോടെ നിലവില്‍ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

15ന് രാത്രിയില്‍ മുക്കത്ത് നിന്ന് സിനിമ കണ്ട് മടങ്ങവേ ഗേറ്റുംപടിയില്‍ വെച്ച് കാട്ടുപന്നി ബൈക്കിനു മുന്നിലേക്ക് ചാടുകയും തുടര്‍ന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയുമായിരുന്നു.

Content Highlight: A young man who was being treated died after being hit by a wild boar on his bike