കൊച്ചി നഗരത്തില്‍ വീണ്ടും കൊലപാതകം; കലൂരില്‍ യുവാവിനെ കുത്തിക്കൊന്നു
Kerala News
കൊച്ചി നഗരത്തില്‍ വീണ്ടും കൊലപാതകം; കലൂരില്‍ യുവാവിനെ കുത്തിക്കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th September 2022, 7:43 am

കൊച്ചി: കലൂരില്‍ ശനിയാഴ്ച പുലര്‍ച്ചെ യുവാവിനെ കുത്തിക്കൊന്നു. തമ്മനം സ്വദേശി സജുനാണ് കൊല്ലപ്പെട്ടത്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം.

എറണാകുളം കലൂര്‍ ലിസി ആശുപത്രിക്ക് സമീപം പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം നടന്നത്. പ്രതികളെ കുറിച്ച് പൊലീസിന് ചില സൂചനകള്‍ ലഭിച്ചെന്നാണ് വിവരം. സമീപ പ്രദേശത്തെ സി.സി.ടി.വി അടക്കം പരിശോധിച്ചാല്‍ മാത്രമേ പ്രതികളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാനാകു എന്നാണ് പൊലീസ് പറയുന്നത്. കൊച്ചി നഗരത്തില്‍ ഒരു മാസത്തിനിടെ സംഭവിക്കുന്ന ആറാമത്തെ കൊലപാതകമാണിത്.