പൊള്ളാച്ചി: പ്രണയാഭ്യർത്ഥന നിരസിച്ച മലയാളി വിദ്യാർത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. പൊൻമുത്തു നഗറിൽ താമസിക്കുന്ന കണ്ണന്റെ മകൾ അഷ്‌വികയാണ് (19) കൊല്ലപ്പെട്ടത്.
പൊള്ളാച്ചി: പ്രണയാഭ്യർത്ഥന നിരസിച്ച മലയാളി വിദ്യാർത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. പൊൻമുത്തു നഗറിൽ താമസിക്കുന്ന കണ്ണന്റെ മകൾ അഷ്‌വികയാണ് (19) കൊല്ലപ്പെട്ടത്.
യുവാവ് പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി കുട്ടിയെ കുത്തികൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഉദുമൽപേട്ട റോഡ് അണ്ണാ നഗർ സ്വദേശിയായ പ്രവീൺ കുമാർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രവീൺ.
മാതാപിതാക്കളില്ലാത്ത സമയത്ത് പെൺകുട്ടിയുടെ വീട്ടിൽ എത്തിയ പ്രവീൺ കുമാർ കുട്ടിയുടെ കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികൾ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ രണ്ടാം വർഷ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് അഷ്‌വിക. പെൺകുട്ടിയുടെ വീടിന് സമീപം അഞ്ചുവർഷത്തോളം പ്രവീണും കുടുംബവും താമസിച്ചിരുന്നു. ഇരുവരും തമ്മിൽ സൗഹൃദവും ഉണ്ടായിരുന്നു. പെൺകുട്ടി ഇയാളുടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചിരുന്നു. ഇതാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.
കൊലപാതകത്തിന് തലേദിവസം അഷ്‌വിക സുഹൃത്തുക്കളുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് പ്രതിയെ പ്രകോപിതനാക്കിയെന്നും ഇയാൾ വീട്ടിലെത്തി പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Content Highlight: A young man stabbed a Malayali student to death in Tamil Nadu after rejecting his love proposal