ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പര സമനിലയില്‍ അവസാനിച്ചിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും രണ്ട് വീതം മാച്ചുകള്‍ വിജയിക്കുകയും നിര്‍ണായകമായ സീരീസ് ഡിസൈഡര്‍ മത്സരം മഴ മൂലം ഫലമില്ലാതെ അവസാനിക്കുകയും ചെയ്തതോടെയാണ് പരമ്പര സമനിലയില്‍ അവസാനിച്ചത്.

ബാറ്റര്‍മാരുടെ കരുത്തറിഞ്ഞ പരമ്പരയായിരുന്നു ഇത്. ബാറ്റര്‍മാര്‍ക്ക് അനുകൂലമായി പിച്ചൊരുക്കിയ മത്സരങ്ങളില്‍ ഇരു ടീമിന്റെയും ബാറ്റിങ് യൂണിറ്റ് ആ അഡ്വാന്റേജ് അക്ഷരാര്‍ത്ഥത്തില്‍ മുതലാക്കി.

അഞ്ച് മത്സരത്തില്‍ നിന്നുമായി ഇരു ടീമുകളും ചേര്‍ന്ന് 105 സിക്‌സറുകളാണ് അടിച്ചുകൂട്ടിയത് എന്നറിയുമ്പോഴാണ് ഈ സീരീസ് എത്രത്തോളം ബാറ്റര്‍മാര്‍ക്ക് അനുകൂലമായി എന്ന് മനസിലാകുന്നത്.

സഞ്ജു സാംസണ്‍. Photo: CSK

പരമ്പരയിലെ അവസാന മത്സരത്തില്‍ വിന്‍ഡീസ് ബാറ്റ് ചെയ്തിരുന്നില്ല എന്നതും, ഇന്ത്യയ്ക്കാകട്ടെ വെറും 7.4 ഓവര്‍ മാത്രമാണ് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത് എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.

എന്നിട്ടും ഈ പരമ്പര ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. ഒരു ടി-20ഐ ബൈലാറ്ററല്‍ സീരീസിലെ ഏറ്റവുമുയര്‍ന്ന നാലാമത് സിക്‌സറിന്റെ നേട്ടം സ്വന്തമാക്കിയാണ് ഇന്ത്യ – വിന്‍ഡീസ് സീരീസിന് അവസാനമായത്.

ഷായ് ഹോപ്പ്. Photo: ICC

ബെംഗളൂരു പോലെ ഒരു പിച്ചില്‍ അവസാന മത്സരം പൂര്‍ണമായും നടന്നിരുന്നെങ്കില്‍ ഒരുപക്ഷേ ടി-20 ചരിത്രത്തില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പിറവിയെടുത്ത ബൈലാറ്ററല്‍ സീരീസായും ഇത് മാറുമായിരുന്നു.

ഒരു ടി-20ഐ ബൈലാറ്റല്‍ സീരീസില്‍ ഏറ്റവുമധികം സിക്‌സറുകള്‍

(ടീമുകള്‍ – ആകെ സിക്‌സര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

വെസ്റ്റ് ഇന്‍ഡീസ് & ഇംഗ്ലണ്ട് – 120 – 2023

വെസ്റ്റ് ഇന്‍ഡീസ് & ഓസ്‌ട്രേലിയ – 117 – 2025

ഇന്ത്യ & ന്യൂസിലാന്‍ഡ് – 116 – 2026

ഇന്ത്യ & വെസ്റ്റ് ഇന്‍ഡീസ് – 105 – 2026*

അഭിഷേക് ശര്‍മ. Photo: BCCI/x.com

പരമ്പരയിലെ ആദ്യ മത്സരത്തില്‍ 15 സിക്‌സറുകളാണ് അടിച്ചെടുത്തത്. ഇന്ത്യ എട്ടും വിന്‍ഡീസ് ഏഴും. രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് 20ഉം ഇന്ത്യ 13 സിക്‌സറുമടിച്ചപ്പോള്‍ റാഞ്ചിയില്‍ ആകെ പിറന്നത് 33 സിക്‌സറുകള്‍.

മൂന്നാം മത്സരത്തില്‍ 21 സിക്‌സര്‍ (ഇന്ത്യ – 8, വെസ്റ്റ് ഇന്‍ഡീസ് – 13) പിറന്നപ്പോള്‍ നാലാം മത്സരത്തില്‍ ഇരു ടീമുകളും ചേര്‍ന്ന് അടിച്ചുകൂട്ടിയത് 29 സിക്‌സറുകളാണ് (ഇന്ത്യ – 13, വെസ്റ്റ് ഇന്‍ഡീസ് -16). അവസാന മത്സരത്തില്‍ 7.4 ഓവറില്‍ നിന്നുമായി ഇന്ത്യ ഏഴ് സിക്‌സറും നേടി.

തിലക് വർമ

അതേസമയം, വിന്‍ഡീസിനെതിരായ പരമ്പരയ്ക്ക് പിന്നാലെ ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. ടെസ്റ്റും ഏകദിനവും ടി-20യുമായി ഓള്‍ ഫോര്‍മാറ്റ് പരമ്പരകളാണ് ഇന്ത്യ ന്യൂസിലാന്‍ഡില്‍ കളിക്കുക.

 

Content Highlight: A total of 105 sixes were hit in the India vs West Indies T20 series.