ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്; ചര്‍ച്ചയായി മൂന്നാം ക്ലാസുകാരന്റെ മലയാളം ഉത്തരക്കടലാസ്
Kerala
ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്; ചര്‍ച്ചയായി മൂന്നാം ക്ലാസുകാരന്റെ മലയാളം ഉത്തരക്കടലാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th September 2025, 12:11 am

തലശേരി: ചര്‍ച്ചയായി മൂന്നാം ക്ലാസുകാരന്റെ മലയാളം ഉത്തരക്കടലാസ്. തലശേരി വലിയമാടാവില്‍ ഒ. ചന്തു മേനോന്‍ സ്മാരക ഗവ: യു.പി സ്‌കൂളിലെ കുട്ടിയുടെ ഉത്തരക്കടലാസാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടുന്നത്.

ഇഷ്ടപ്പെട്ട കളിക്ക് നിയമാവലി എഴുതുക എന്ന ചോദ്യത്തിന് കുട്ടി എഴുതിയ ഉത്തരങ്ങളാണ് ഏവരും ഏറ്റെടുത്തത്. കുട്ടി തെരഞ്ഞെടുത്തത് സ്പൂണും നാരങ്ങയുമെന്ന കളിയായിരുന്നു. കളിക്കുമ്പോള്‍ നാരങ്ങ നിലത്ത് വീണാല്‍ വീണ്ടും സ്പൂണില്‍ വെച്ച് നടക്കടക്കണമെന്നും ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുതെന്നും കുട്ടി നിയമാവലിയില്‍ എഴുതിയതാണ് ആളുകള്‍ ഏറ്റെടുത്തത്.

ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുട്ടിയുടെ ഉത്തരക്കടലാസിന് താഴെ നിരവധി പേരാണ് പ്രശംസയുമായി എത്തിയത്. ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുതെന്ന് പറഞ്ഞ കുട്ടിയുടെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണമെന്നുള്‍പ്പെടെ ഒട്ടേറെ കമന്റുകള്‍ എത്തുന്നുണ്ട്.

Content Highlight: A third-grade student’s Malayalam answer sheet is a topic of discussion