മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ ഏറെ ശ്രദ്ധേയയായ നടിയാണ് മാല പാര്‍വതി. ചെറിയ റോളുകളിലൂടെ കരിയര്‍ ആരംഭിച്ച നടി മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ ഏറെ ശ്രദ്ധേയയായ നടിയാണ് മാല പാര്‍വതി. ചെറിയ റോളുകളിലൂടെ കരിയര്‍ ആരംഭിച്ച നടി മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ബാവൂട്ടിയുടെ നാമത്തില്‍, ഭീഷ്മ പര്‍വം, ഇഷ്‌ക്, കൂടെ, ഗോദ തുടങ്ങിയ സിനിമകളിലും വിക്രത്തിൻ്റെ വീര ധീര സൂരൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ആമിര്‍ ഖാന്‍ നിര്‍മിച്ച സലാം വെങ്കി എന്ന ചിത്രത്തിലൂടെ മാല പാര്‍വതി ബോളിവുഡിലും അരങ്ങേറി.
താൻ സിനിമയിലെത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ മാല പാർവതി.

ലാൽ ജോസ് തന്നെ നീലത്താമരയിലേക്ക് വിളിച്ചപ്പോൾ താൻ ആദ്യം മടിച്ചെന്നും എം.ടി. വാസുദേവൻ്റെ രചനയാണെന്നും അദ്ദേഹത്തെ പരിചയപ്പെടാമെന്നും പറഞ്ഞപ്പോൾ തനിക്ക് സമ്മതിക്കാതിരിക്കാനായില്ലെന്നും മാല പാർവതി പറയുന്നു.
നീലത്താമരക്ക് ശേഷം താൻ എം.ജി. ജ്യോതിഷിന്റെ നാടകസംഘത്തിൽ എത്തുയെന്നും തങ്ങളുടെ ‘സാഗരകന്യക’ എന്ന നാടകം ഇബ്‌സൺ ഇന്റർനാഷണൽ ഡ്രാമ ഫെസ്റ്റിവലിലേക്കും ഓസ്ട്രേലിയയിൽ നടന്ന ലോക നാടകോത്സവത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടുവെന്നും നടി പറഞ്ഞു.
‘ലോകംചുറ്റിയ ആ നാടക യാത്രയാണ് എന്നിലെ അഭിനേത്രിയെ തേച്ചുമിനുക്കിയതെന്ന് പറയാം’ മാല പാർവതി കൂട്ടിച്ചേർത്തു. എന്നാൽ താൻ 2015 ൽ നാടകസംഘത്തിൽ നിന്ന് മാറിയെന്നും അപ്പോഴാണ് രഞ്ജിത് സംവിധാനംചെയ്ത ലീല എന്ന സിനിമയലേക്ക് തന്നെ വിളിച്ചതെന്നും അവർ പറയുന്നു.
അതിന് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്‌ത ഗോദയിൽ ടൊവിനോയുടെ അമ്മയെന്ന കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടുവെന്നും അത് അഭിനയ ജീവിതത്തിൽ വഴിത്തിരിവായെന്നും നടി പറഞ്ഞു.
‘പിന്നീട് ഒരുപാട് സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ തേടിയെത്തി. തെലുഗിലും തമിഴിലുമെല്ലാം അഭിനയിച്ചു,’ മാല പാർവതി പറയുന്നു.
താൻ എല്ലാ സിനിമകളും ഫസ്റ്റ് ഡേ പോയി കാണുമായിരുന്നുവെന്നും സിനിമകൾക്ക് റിവ്യൂ എഴുതുമായിരുന്നെന്നും മാല പറഞ്ഞിരുന്നു. ബിഗ് ബി സിനിമയ്ക്ക് താൻ റിവ്യൂ എഴുതിയിരുന്നുവെന്നും ആ സിനിമ തനിക്ക് ഇഷ്ടപ്പെട്ട സിനിമയാണെന്നും മാല പാർവതി പറഞ്ഞിരുന്നു.
Content Highlight: A theatrical journey around the world honed the actress in me says Mala parvathy