എളവള്ളി: തൃശൂരില്‍ ആനയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. ആലപ്പുഴ സ്വദേശി ആനന്ദാണ് (38) മരിച്ചത്. കുത്തേറ്റ പാപ്പന്റെ നില അതീവ ഗുരുതരാവസ്ഥയിലാണ്. എളവള്ളി ബ്രഹ്‌മകുളം ശ്രീ പൈങ്കണിക്കല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്.

നിലവില്‍ ഇടഞ്ഞ ആനയെ തളച്ചിട്ടുണ്ട്. ചിറക്കല്‍ ഉടമസ്ഥതയിലുള്ള ചിറക്കല്‍ ഗണേശാണ് ഇടഞ്ഞത്. കുളിപ്പിച്ച ശേഷം നെറ്റിപ്പട്ടം കെട്ടാന്‍ കൊണ്ടുവരുന്നതിനിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തി ഓടുകയായിരുന്നു.
കിലോമീറ്ററുകളോളം ആന ഓടിയതായാണ് വിവരം. ആനയെ തളച്ച് തടിയിലേക്ക് മാറ്റിയിട്ടുണ്ട്. ഓടുന്നതിനിടെയാണ് ആന ആനന്ദിനെ കുത്തിയത്. ഇയാള്‍ക്ക് കാലിന് ചെറിയ സ്വാധീന കുറവുണ്ടായിരുന്നു. ഉത്സവത്തിന് കച്ചവടത്തിനായി എത്തിയതാണ് ആനന്ദ്.
കുത്തേറ്റതിനെ തുടര്‍ന്ന് ആനന്ദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം നിലവില്‍ ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ്.
Content Highlight: A person died after being bitten by an elephant that brought him to the festival in Thrissur