2026ലെ ചാമ്പ്യന്‍സ് ടൂര്‍ പ്രീസീസണിന് ഇറങ്ങുകയാണ് ഇന്റര്‍ മയാമി. പെറുവിയന്‍ വമ്പന്‍മാരായ അലിയാവന്‍സയുമായി ജനുവരി 25ന് നടക്കുന്ന സൗഹൃദ മത്സരത്തോടെയാണ് ഇന്റര്‍ മയാമി 2026ലെ ആദ്യ മത്സരം ആരംഭിക്കുന്നത്.
എസ്റ്റാഡിയോ അലേജാന്‍ഡ്രോയില്‍ നടക്കുന്ന മത്സരത്തില്‍ ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത് ഇന്റര്‍മയാമി ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസിയുടെ വരവിനാണ്. എം.എല്‍.എസിലെ കിരീടം സ്വന്തമാക്കിയ മെസിയും കൂട്ടരും 2026ലെ തങ്ങളുടെ ഫസ്റ്റ് ബോള്‍ ടച്ചിന് ഒരുങ്ങുമ്പോള്‍ ആരാധകരും ഏറെ ആവേശത്തിലാണ്.
എന്നാല്‍ സൂപ്പര്‍ താരം മെസി ടീമിന് വേണ്ടി കളത്തിലിറങ്ങുമോ എന്നതില്‍ ഇപ്പോളും വ്യക്തതയില്ല. ഓഫ് സീസണിന് ശേഷം മെസി പൂര്‍ണമായും ഫിറ്റായതിനാല്‍ കളത്തിലിറങ്ങാന്‍ സാധ്യത കൂടുതലാണെന്നാണ് ലേറ്റസ്റ്റ് എല്‍.വൈ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മാത്രമല്ല മത്സരത്തിനായി ഇന്റര്‍ മയാമിക്കൊപ്പം മെസി പെറുവിലെത്തിയതും സാധ്യത വര്‍ധിപ്പിക്കുന്നു. പുതിയ സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായി താരങ്ങള്‍ക്ക് താളം കണ്ടെത്താന്‍ അലിയാന്‍സയുമായുള്ള മത്സരം പ്രധാനപ്പെട്ടതാണെന്ന് മയമിയുടെ പരിശീലകന്‍ ഹാവിയര്‍ മഷറാനോ പറഞ്ഞു.
സീസണ്‍ ആരംഭിക്കുമ്പോള്‍ ഇതിഹാസ താരം മെസിയെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ റെക്കോഡാണ്. ഫുട്‌ബോള്‍ കരിയറില്‍ 900 ഗോള്‍ നേടുന്ന താരമാകാനുള്ള അവസരമാണ് മിസിക്കുള്ളത്. ഈ മിന്നും മൈല്‍ സ്റ്റോണില്‍ എത്തിച്ചേരാന്‍ ഇനി വെറും നാല് ഗോളുകള്‍ മാത്രമാണ് മെസിക്ക് വേണ്ടത്. നിലവില്‍ 896 ഗോളുകളാണ് താരം സ്വന്തമാക്കിയത്.
മാത്രമല്ല ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചാല്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ 900 ഗോള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമാകാനും മെസിക്ക് സാധിക്കും. മാത്രമല്ല ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തില്‍ കുതിക്കാനും താരത്തിന് സാധിക്കും