കൊച്ചി: എറണാകുളം മലയാറ്റൂരില്‍ ഇല്ലത്തോട്ടില്‍ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു. ഇല്ലത്തോണ്‍ സ്വദേശി ശശിയുടെ വീടാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. വീടിന്റെ ഭിത്തി ദേഹത്ത് വീണ് ശശിയുടെ ഭാര്യ വിജിക്കും പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. കൂട്ടമായി എത്തിയ ആനക്കൂട്ടത്തിലെ ഒരാനയാണ് വീട് തകര്‍ത്തത്. ആക്രണം നടത്തിയ ശേഷവും ആനക്കൂട്ടം വീടിന്റെ പരിസരത്ത് നിലയുറപ്പിച്ച് നില്‍ക്കുകയായിരുന്നു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരും വാര്‍ഡ് മെമ്പര്‍മാര്‍ അടക്കം എത്തിയാണ് കാട്ടാനക്കൂട്ടത്തിനെ തുരത്തിയത്.
ഇവര്‍ തന്നെയാണ് വിജിയെ ആശുപത്രിയിലേക്ക് എത്തിച്ചത്. പരിക്കേറ്റ വിജി ഭിന്നശേഷിക്കാരിയാണ്. ആനശല്യം രൂക്ഷമായതിനാല്‍ വൈദ്യുതി വേലി സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇത് ഇതുവരെ നടപ്പിലായിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്.
Content Highlight: A herd of wild elephants destroyed a house in Malayattoor, Ernakulam; the wall collapsed and the homeowner was injured