തൊടുപുഴ: ഇടുക്കി ആനച്ചാലില്‍ സ്‌കൈ ഡൈനിങ്ങിനിടെ 120 അടി ഉയരത്തില്‍ കുടുങ്ങിയ സഞ്ചാരികളെ താഴെയെത്തിച്ചു. അഞ്ചംഗസംഘമാണ് ക്രെയിനില്‍ കുടുങ്ങിയത്.
മംഗലാപുരം സ്വദേശികളും മലയാളികളുമായ മുഹമ്മദ് സസഫ്‌വാന്‍, പങ്കാളി തൗഫീന, മക്കളായ ഇവാന്‍, ഇനാര എന്നിവരും വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരിയായ ഹരിപ്രിയയുമാണ് ക്രെയിനില്‍ ഉണ്ടായിരുന്നത്.
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് രണ്ടര വയസുള്ള കുട്ടിയെ ഉള്‍പ്പെടെ താഴെയെത്തിച്ചത്. മൂന്നാര്‍, അടിമാലി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സ് യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
വടം ഉപയോഗിച്ച് മുകളിലേക്ക് കയറിയ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അഞ്ച് പേരെയും സുരക്ഷിതമായി താഴെ എത്തിക്കുകയായിരുന്നു. ക്രെയിനിന്റെ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായത്.
ഇന്ന് (വെള്ളി) ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. രണ്ടുമാസം മുമ്പാണ് ആനച്ചാലില്‍ സ്‌കൈ ഡൈനിങ് ആക്റ്റിവിറ്റികള്‍ ആരംഭിച്ചത്. എന്നാല്‍ പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചതെന്നാണ് വിവരം.