താന്‍ കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയുടെ വലിയൊരു ആരാധികയാണെന്ന് പറയുകയാണ് ഓസ്‌കാര്‍ പുരസ്‌കാര നിര്‍മാതാവ് ഗുനീത് മോംഗ. ധനം യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അവര്‍.
താന്‍ കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയുടെ വലിയൊരു ആരാധികയാണെന്ന് പറയുകയാണ് ഓസ്‌കാര്‍ പുരസ്‌കാര നിര്‍മാതാവ് ഗുനീത് മോംഗ. ധനം യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അവര്‍.
മലയാളത്തില്‍ നിന്നാണ് നല്ല വര്‍ക്കുകള്‍ വരുന്നതെന്നും രാജ്യത്ത് ഏറ്റവും നല്ല സിനിമകള്‍ ഉണ്ടാകുന്നത് മലയാളത്തില്‍ നിന്നാണെന്നും പറഞ്ഞ ഗുനീത് മോംഗ, അത് തനിക്ക് നെഞ്ചില്‍ തൊട്ട് പറയാന്‍ സാധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
‘മലയാളം സിനിമകള്‍ കുറച്ച് കൂടി ഡിസേര്‍വ് ചെയ്യുന്നുണ്ട്. ഞാന്‍ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിന്റെ വലിയൊരു ആരാധികയാണ്. എനിക്ക് ആ സിനിമയും ചിത്രത്തിലെ മ്യൂസികും വളരെ ഇഷ്ടപ്പെട്ടു. ഞാന്‍ അതിന്റെ മ്യൂസിക്കിന് അഡിക്റ്റഡാണ്.

മലയാള സിനിമ അതിശയിപ്പിക്കുന്നത് ഒര്‍ജിനാലിറ്റി കൊണ്ടാണ്. അതുകൊണ്ടാണ് ഗ്ലോബലി അറിയപ്പെടുന്നത്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ വിഷ്വല്‍ അതിമനോഹരമാണ്. ആ ഇന്ത്യയാണ് നമ്മള്‍ കാണിക്കേണ്ടത്,’ ഗുനീത് മോംഗ പറയുന്നു.
വസ്തുതകളുള്ള ഒര്‍ജിനല്‍ മൂവിയാണ് മലയാളത്തില്‍ ക്രിയേറ്റ് ചെയ്യുന്നതെന്നും മലയാളം സിനിമയില്‍ മാത്രം കാണാന്‍ സാധിക്കുന്ന ഒര്‍ജിനാലിറ്റി അതിമനോഹരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘മഞ്ഞുമ്മൽ ബോയ്‌സ് പോലൊരു സിനിമ ഹിന്ദിയില്‍ സംഭവിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. 20 ഓളം ആക്ടേഴ്‌സിനെ വെച്ചാണ് ആ സിനിമ എടുത്തിരിക്കുന്നത്. ആ ചിത്രം നല്‍കിയ ത്രില്ലിനെ പറ്റിയോര്‍ക്കുമ്പോള്‍ തന്നെ എനിക്ക് രോമാഞ്ചം വരും. ആ സിനിമ ലോകം മുഴുവന്‍ സഞ്ചരിക്കണം,’ ഗുനീത് മോംഗ പറഞ്ഞു.
ദി എലിഫന്റ് വിസ്‌പേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് ഗുനീത് മോംഗക്ക് ഓസ്‌കര്‍ പുരസ്‌കാരത്തിന് അര്‍ഹയായത്. രഘു എന്ന ആനക്കുട്ടിയെ പരിപാലിക്കുന്ന ബൊമ്മന്‍, ബെല്ലി എന്നീ തമിഴ് ദമ്പതികളെക്കുറിച്ചുള്ള ചിത്രമാണ് ദി എലിഫന്റ് വിസ്‌പേഴ്‌സ്. ചിത്രം സംവിധാനം ചെയ്തത് കാര്‍ത്തികി ഗോണ്‍സാല്‍വസ് ആണ്.
Content Highlight: A film like Manjummal Boys will never happen in Hindi says Guneet Monga