റിലീസിനും ഒരു ദിവസം മുമ്പേ ഹോളിവുഡ് ചിത്രം തോര്‍ ലവ് ആന്റ് തണ്ടര്‍ ഇന്ത്യയില്‍ റിലീസ് ചെയ്യും. ജൂലൈ എട്ടിന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റിലീസ് ഡേറ്റിനും ഒരു ദിവസം മുമ്പേ ജൂലൈ ഏഴിന് തന്നെ ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് മാര്‍വല്‍ ഇന്ത്യ. ഇതോടെ ഹോളിവുഡ് പ്രേക്ഷകര്‍ക്ക് ഒരു ദിവസം മുമ്പ് തന്നെ ഇന്ത്യയിലെ ആരാധകര്‍ തോര്‍ ലവ് ആന്റ് തണ്ടര്‍ കാണും.
‘തോറിന്റെ ദിവസത്തിനായി കാത്തിരിക്കൂ, ഒരു ദിവസം മുമ്പ് തന്നെ, ജൂലൈ ഏഴിന് തോര്‍ ലവ് ആന്റ് തണ്ടര്‍ ഇന്ത്യയിലെത്തും,’ മാര്‍വല്‍ ഇന്ത്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ക്രിസ് ഹെംസ്വെര്‍ത്ത് അവതരിപ്പിക്കുന്ന തോര്‍ ജീവിതത്തിന്റെ ലക്ഷ്യം കണ്ടെത്താന്‍ ശ്രമിക്കുന്നതാണ് തോര്‍ ലവ് ആന്‍ഡ് തണ്ടറില്‍ അവതരിപ്പിക്കുന്നത്. തോര്‍: ദി ഡാര്‍ക്ക് വേള്‍ഡിന് ശേഷം നതാലി പോര്‍ട്ടമാന്‍ തിരിച്ചു വരുന്നുവെന്ന് പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
