പത്തനംതിട്ട: കായിക താരത്തെ 60 ലേറെ ആളുകള്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പത്ത് പേര്‍ കൂടി കസ്റ്റഡിയില്‍. നേരത്തെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 62 പേര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

13 വയസ് മുതല്‍ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിക്ക് നിലവില്‍ 18 വയസുണ്ട്. പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയാണ് ഇന്നലെ (വെള്ളിയാഴ്ച) അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ പരിശീലകരും സഹപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.
ഇലവുംതിട്ട പൊലീസാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സി.ഡബ്ല്യു.സിയ്ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. സി.ഡബ്ല്യു. സിയ്ക്ക് ലഭിച്ച മൊഴി നേരിട്ട് പത്തനംതിട്ട എസ്.പിക്ക് കൈമാറുകയായിരുന്നു.
ജില്ലയിലെ പത്തനംതിട്ട, കോന്നി തുടങ്ങിയ സ്റ്റേഷനുകളിലും എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തെളിവുകള്‍ ലഭിക്കുന്നതിന് അനുസരിച്ച് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
Content Highlight: A case where more than 60 people tortured the sports star; Ten more people are in custody