മുടി വെട്ടാനും ഒരു ആപ്പോ ?Ta-Daയുമായി കോഴിക്കോട്ടുകാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുടിവെട്ടാന്‍ മൊബൈല്‍ ആപ്പ് വികസിപ്പിച്ച് കോഴിക്കോട് സ്വദേശി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയായ ധീരജ് മോഹനാണ് ട-ഡാ എന്ന പേരില്‍
മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഈ ആപ്പ് വഴി ബുക്ക് ചെയ്താല്‍ മുടിവെട്ടാന്‍ ബാര്‍ബര്‍ഷോപ്പില്‍ പോയി കാത്ത് നില്‍ക്കേണ്ടതില്ല.  മുന്‍കൂട്ടി ബുക്ക് ചെയ്ത സമയത്ത് കടയിലേക്ക് പോയാല്‍ മതി.

പണം മുന്‍കൂറായി അടയ്ക്കാനുള്ള സൗകര്യവും ഉണ്ട്. വീട്ടില്‍ വന്ന് മുടിവെട്ടാനുള്ള സൗകര്യവും ഉണ്ട്.

സ്ഥാപനങ്ങള്‍ ബുക്ക് ചെയ്യുന്ന സമയത്തില്‍ മാറ്റം വരുത്തിയാല്‍ ഉപഭോക്താവിന് സന്ദേശം ലഭിക്കും www.tadaindia.com/amb/37 എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് മൊബൈല്‍ ഫോണിന്റെ ഹോം പേജ് ക്രിയേറ്റ് ചെയ്യാം. സേവനം സൗജന്യമാണ്.

ഉപഭോക്താക്കളേയും സലൂണുകളെയും പരസ്പരം ബന്ധപ്പെടുത്തുകയാണ് ആപ്പ് വഴിചെയ്യുന്നതെന്ന് ധീരജ് പറയുന്നു.

ധീരജ് കാലിക്കറ്റ് ഗവ. എന്‍ജിനീയറിങ് കോളേജില്‍ നിന്ന് ബി.ടെകും ലണ്ടന്‍ മെട്രോപൊളിറ്റന്‍ സര്‍വ്വകലാശലയില്‍ നിന്ന് എം.ബി.എയും പൂര്‍ത്തിയാക്കി.