എഡിറ്റര്‍
എഡിറ്റര്‍
തോമസ് ചാണ്ടിയുടെ രാജി; പിണറായി വിജയനെതിരെ മഹിളാ വേദിയില്‍ അശ്ലീലപരാമര്‍ശവുമായി എ.എ അസീസ്
എഡിറ്റര്‍
Friday 13th October 2017 10:06am

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീല പരാമര്‍ശവുമായി ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്. തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട ഭൂമി ഇടപാട് അനധികൃതമാണെന്ന് തെളിഞ്ഞിട്ടും നടപടിയെടുക്കാത്ത പിണറായി വിജയനെയായിരുന്നു അസീസ് വിമര്‍ശിച്ചത്.

ഐക്യമഹിളാ സംഘം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കവേയായിരുന്നു അസീസിന്റെ പരാമര്‍ശം.  തോമസ് ചാണ്ടി രാഷ്ട്രീയ തീരുമാനത്തില്‍ മന്ത്രിയായ ആളല്ല . അയാള്‍ കാശുകൊടുത്താണ് മന്ത്രിയായത്. അതുകൊണ്ട് തന്നെ ഭൂമികയ്യേറിയ മന്ത്രിയെ പുറത്താക്കണമെന്ന് പറയാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമില്ലെന്നായിരുന്നു അസീസിന്റെ നിലപാട്


Dont Miss ‘തകര്‍ന്നടിഞ്ഞ് ബി.ജെ.പി’; മഹാരാഷട്ര കോര്‍പ്പറേഷനില്‍ 73ല്‍ 67 ലും വിജയിച്ച് കോണ്‍ഗ്രസ്; ബിജെ.പിയ്ക്ക് വെറും നാല് സീറ്റ്


”ഉഴവൂര്‍ വിജയനെ ആ പാവം മനുഷ്യനെ ജീവിച്ചിരിക്കാന്‍ കഴിയാത്ത വിധം പീഡിപ്പിച്ചു ആ സമ്പന്നനായിട്ടുള്ള തോമസ് ചാണ്ടി. ഈ ഗതാഗത വകുപ്പ് മന്ത്രി പീഡിപ്പിച്ചതിന്റെ ഫലമായിട്ടാണ് ഉഴവൂര്‍ വിജയന്‍ ഹൃദയംപൊട്ടി മരിച്ചത്. ഇന്നിപ്പോ ആ പാര്‍ട്ടി തന്നെ രണ്ട് വിഭാഗമാകുകയും ഒരു വിഭാഗത്തിന്റെ പ്രക്ഷോഭ സമരത്തിന്റെ ഭാഗമായിട്ട് സി.ബി.ഐ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കാശ് കൊടുത്ത് മന്ത്രിയായ ആളാണ് തോമസ് ചാണ്ടി. അതുകൊണ്ട് തോമസ് ചാണ്ടി ഭരണം അവസാനിപ്പിക്കണമെന്നോ രാജിവെക്കണമെന്നോ പറയാന്‍ പിണറായി വിജയന്റെ അണ്ടിക്കുറപ്പില്ല, പറഞ്ഞത് മനസിലായില്ലേ..”- ഇതായിരുന്നു എ.എ അസീസിന്റെ പരാമര്‍ശം.

സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശം കേട്ട സ്ത്രീള്‍ ചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. കാശുകൊടുത്താണ് തോമസ് ചാണ്ടി മന്ത്രിയായതെന്നും കലക്ടറുടെ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചതാണെന്നും ആരോപിച്ചാണ് അസീസ് പ്രസംഗം അവസാനിപ്പിച്ചത്

തോമസ് ചാണ്ടി നിയമ ലംഘനം നടത്തിയ ആളാണെന്ന് ആലപ്പുഴ കളക്ടര്‍ കൊടുത്ത റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചിരിക്കുകയാണ്. അതേസമയം സോളാര്‍ കമ്മീഷന്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ പത്തു ദിവസത്തിനകം പ്രഖ്യാപനം വന്നു . കാര്യമെന്താ വേങ്ങര തെരഞ്ഞെടുപ്പ് ദിവസം തന്നെ അത് പ്രഖ്യാപിക്കണം- അസീസ് ചൂണ്ടിക്കാട്ടി.

Advertisement