ഇന്ന് അന്തരിച്ച മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഒന്‍പത് പ്രധാന വാക്കുകളാണ് താഴെക്കൊടുത്തിരിക്കുന്നത്. ഇന്ന് വൈകുന്നേരം ഷില്ലോങ് ഐ.ഐ.എമ്മിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ത്യയുടെ “മിസൈല്‍മാന്‍” എന്നറിയപ്പെട്ടിരുന്ന കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു.
ഇന്ത്യന്‍ യുവത്വത്തിന് വലിയ പ്രചോദമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. കഠിനാധ്വാനത്തിലൂടെ മാത്രമേ വിജയം നേടാന്‍ കഴിയു എന്നായിരുന്നു അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നത്.
“വിജയം ആസ്വാദ്യകരമാകണമെങ്കില്‍ പ്രയാസങ്ങള്‍ ആവശ്യമാണ്.”
“ഇന്ത്യയ്ക്ക് ആണവായുധങ്ങള്‍ ഇല്ലാതെ നിലനില്‍ക്കാന്‍ കഴിയും. അതാണ് ഞങ്ങളുടെ സ്വപ്‌നവും, പക്ഷേ ഇത് യു.എസിന്റെയും സ്വപ്‌നമായിരിക്കണം.”
“നിങ്ങള്‍ക്ക് നിങ്ങളുടെ ഭാവി മാറ്റാന്‍ സാധിക്കുകയില്ല, എന്നാല്‍ നിങ്ങളുടെ ശീലങ്ങള്‍ മാറ്റാന്‍ സാധിക്കും. നിങ്ങളുടെ ശീലങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടെ ഭാവി മാറ്റ.”
“കഷ്ടപ്പാടുകളും ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നയാളാണ് യഥാര്‍ത്ഥ നേതാവ്”
“വികാരപരമായി കറുപ്പ് ഒരു മോശം നിറമാണ്, എന്നാല്‍ ഓരോ ബ്ലാക്ക് ബോര്‍ഡുകളുമാണ് വിദ്യാര്‍ത്ഥികളുടെ ജീവിതം ശോഭനമാക്കുന്നത്.”
“നമ്മുടെ ഒപ്പുള്‍ ഓട്ടോഗ്രാഫുകളാകുമ്പോഴാണ് വിജയം അടയാളപ്പെടുത്തുന്നത്.”
“നിങ്ങളുടെ സ്വപ്‌ന സഫലമാകുന്നതിന് മുമ്പ് നിങ്ങള്‍ക്ക് സ്വപ്‌നമുണ്ടായിരിക്കണം.”
“നിങ്ങള്‍ക്ക് സൂര്യനെപ്പോലെ തിളങ്ങണമെങ്കില്‍ ആദ്യം സൂര്യനെപ്പോലെ എരിയണം.”
“വലിയ സ്വപനം കാണുന്നവരുടെ വലിയ സ്വപ്‌നങ്ങള്‍ എപ്പോഴും വിശിഷ്ടമാകുന്നു.”

