പരിശീലനം കഴിഞ്ഞ് മടങ്ങിയ എട്ടാം ക്ലാസുകാരന് ക്രൂരമർദനം; കുട്ടിയുടെ കർണപടം തകർന്നു
Kerala News
പരിശീലനം കഴിഞ്ഞ് മടങ്ങിയ എട്ടാം ക്ലാസുകാരന് ക്രൂരമർദനം; കുട്ടിയുടെ കർണപടം തകർന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th February 2025, 8:49 am

കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ ഫുട്ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം. പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് മറ്റൊരു സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ കുട്ടിയെ അക്രമിച്ചത്. മര്‍ദനത്തില്‍ കുട്ടിയുടെ കർണ്ണപുടം തകര്‍ന്നു. സംഭവം നടന്നത് രണ്ടാഴ്ച മുമ്പാണെങ്കിലും വിവരം പുറത്ത് വരുന്നത് ഇപ്പോഴാണ്.

കുട്ടിക്ക് മൂന്ന് മാസത്തേക്ക് വിശ്രമം വേണമെന്നാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. ഇരു സ്കൂളുകളിലേയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് നടപടി സ്വീകരിക്കാന്‍ വൈകിയെന്ന് കുട്ടിയുടെ കുടുംബം പരാതിപ്പെട്ടു. പൊലീസ് കേസെടുത്തത് എസ്.പിക്ക് പരാതി നല്‍കിയ ശേഷമാണെന്നും കുട്ടിയുടെ ‘അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

UPDATING…

 

Content Highlight: 8th grader brutally beaten up after returning from training; The child’s eardrum was broken