വാഷിങ്ടണ്‍: കാലിഫോര്‍ണിയയില്‍ കൂട്ടകൊല, പീഡനകേസ് എന്നിവയുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി തിരയുന്ന ആളുള്‍പ്പെടെ എട്ട് ഖലിസ്ഥാന്‍ തീവ്രവാദികളെ എഫ്.ബി.ഐ അറസ്റ്റ് ചെയ്തു. സാന്‍ ജോക്വിന്‍ കൗണ്ടിയില്‍ വെച്ചാണ് അറസ്റ്റ് നടന്നത്.
വാഷിങ്ടണ്‍: കാലിഫോര്‍ണിയയില്‍ കൂട്ടകൊല, പീഡനകേസ് എന്നിവയുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി തിരയുന്ന ആളുള്‍പ്പെടെ എട്ട് ഖലിസ്ഥാന്‍ തീവ്രവാദികളെ എഫ്.ബി.ഐ അറസ്റ്റ് ചെയ്തു. സാന്‍ ജോക്വിന്‍ കൗണ്ടിയില്‍ വെച്ചാണ് അറസ്റ്റ് നടന്നത്.
എട്ട് പേരില്‍ പഞ്ചാബില്‍ നിന്നുള്ള അറിയപ്പെടുന്ന ഗുണ്ടാസംഘത്തിലെ അംഗമായ പവിറ്റര്‍ സിങ് ബട്ടാലയും ഉള്‍പ്പെടുന്നുണ്ട്. നിരോധിത ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലുമായി ബന്ധപ്പെട്ട ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ ദേശീയ അന്വേഷണ ഏജന്‍സി തിരയുന്ന ആളാണ് ബട്ടാല.
ഖലിസ്ഥാന്‍ ഭീകരന്‍ ലഖ്ബീര്‍ സിങ് ലാന്‍ഡയുമായും ബട്ടാലക്ക് ബന്ധമുണ്ട്. കഴിഞ്ഞ മാസം എന്‍.ഐ.എ ഒരു കുറ്റപത്രത്തില്‍ ജതീന്ദര്‍ ജോതിയോടൊപ്പം ബട്ടാലയെയും ലഖ്ബീര്‍ ലാന്‍ഡയെയും ഉള്‍പ്പെടുത്തിയിരുന്നു.
സംഘമായി തട്ടികൊണ്ടുപോകല്‍, പീഡനം എന്നീ കേസുകളുടൈ അന്വേഷണത്തിനിടെയാണ് എട്ടുപേരും അറസ്റ്റിലായത്. എഫ്.ബി.ഐയുടെ റെയ്ഡിന് ഇടയില്‍ ഓട്ടോമാറ്റിക്ക് ഗ്ലോക്ക്, നൂറ് കണക്കിന് വെടിയുണ്ടകള്‍, പതിനയ്യായിരം ഡോളറില്‍ അധികം പണം എന്നിവയൊക്കെ പിടിച്ചെടുത്തിട്ടുണ്ട്.
തട്ടിക്കൊണ്ടുപോകല്‍, പീഡനം, വ്യാജ തടവ്, ഗൂഢാലോചന, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍, സെമി ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ചുള്ള ആക്രമണം എന്നിവ ഉള്‍പ്പെടെയുള്ള നിരവധി കുറ്റകൃത്യങ്ങളാണ് ഇപ്പോള്‍ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇതിന് പുറമെ മെഷീന്‍ ഗണ്‍ കൈവശം വെക്കല്‍, ഉയര്‍ന്ന ശേഷിയുള്ള മാഗസിനുകളുടെ നിര്‍മാണവും വില്‍പനയും, ഷോര്‍ട്ട് ബാരല്‍ റൈഫിളുകളുടെ നിര്‍മാണം എന്നീ കുറ്റങ്ങളും ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. ബട്ടാലക്ക് ഒപ്പം അറസ്റ്റിലായത് ദില്‍പ്രീത് സിങ്, അര്‍ഷ്-പ്രീത് സിങ്, അമൃത്പാല്‍ സിങ്, ഗുര്‍താജ് സിങ്, മന്‍പ്രീത് രണ്‍ധാവ, വിശാല്‍, സരബ്ജിത് സിങ് എന്നിവരാണ്.
Content Highlight: 8 people including Khalistan terrorist Batale arrested in US