എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹിയില്‍ ഏഴുവയസുകാരി സ്‌കൂളില്‍ പീഡിപ്പിക്കപ്പെട്ടു
എഡിറ്റര്‍
Saturday 2nd March 2013 12:54am

ന്യൂദല്‍ഹി: ന്യൂദല്‍ഹിയില്‍ ഏഴ് വയസുകാരി ക്രൂര പീഡനത്തിന് ഇരയായി. പശ്ചിമദല്‍ഹിയിലെ മംഗോള്‍പുരിയിലെ സ്‌കൂള്‍ വിദ്യാര്‍ഥിയായ ഏഴുവയസുകാരിയാണ് ബലാത്സംഗത്തിനിരയായത്.

Ads By Google

മംഗാള്‍പുരിയിലെ സ്‌കൂളില്‍ വച്ച് കഴിഞ്ഞ ദിവസമാണ്ഏഴുവയസുകാരി പീഡനത്തിനിരയായത്. സംഭവം കുട്ടി ആരേയും അറിയിച്ചിരുന്നില്ല. സ്‌കൂളില്‍ പോകാന്‍ മടികാണിച്ച കുട്ടിയോട് മാതാപിതാക്കള്‍ സംഭവം അന്വേഷിച്ചപ്പോഴാണ് കുട്ടി വിവരങ്ങള്‍ പറഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാനായി മംഗോള്‍പുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബാലികയെ പ്രവേശിപ്പിച്ച സഞ്ജയ് ഗാന്ധി ആശുപത്രിക്കു മുന്‍പില്‍ 300ഓളം പ്രദേശവാസികള്‍ തടിച്ചുകൂടി. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങള്‍ക്ക് ഗുരുതരമായ ക്ഷതമേറ്റിറ്റുള്ളതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

രോഷാകുലരായ നാട്ടുകാര്‍ പോലീസിനും ബസ്സുകള്‍ക്കും നേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.

സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പ്രതികരിച്ചു. വിഷയം തിങ്കളാഴ്ച പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ബി.ജെ.പി അറിയിച്ചു.

സംഭവുമായി ബന്ധപ്പെട്ട് കുട്ടി പഠിക്കുന്ന സ്‌കൂളിലെ ഗാര്‍ഡ് അടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ അഞ്ചുവയസുകാരി പീഡനത്തിനിരയായ സംഭവം ദല്‍ഹിയില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഈ കേസില്‍ അന്വേഷണം തുടരുന്നതിനിനിടെയാണ് ഏഴുവയസുകാരി പീഡിപ്പിക്കപ്പെട്ടിരിക്കുന്നത്.

Advertisement