ജമ്മു കശ്മീർ വാഹനാപകടത്തിൽ നാല് മലയാളികൾ ഉൾപ്പെടെ 7 പേർ മരിച്ചു
Kerala News
ജമ്മു കശ്മീർ വാഹനാപകടത്തിൽ നാല് മലയാളികൾ ഉൾപ്പെടെ 7 പേർ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th December 2023, 7:28 pm

ശ്രീനഗർ: ജമ്മു കശ്മീരിൽ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് നാല് മലയാളികൾ ഉൾപ്പെടെ ഏഴ് മരണം. ഡിസംബർ അഞ്ചിന് ഉച്ചക്കാണ് അപകടം സംഭവിച്ചത്.

ജമ്മു കശ്മീരിൽ സ്ഥലങ്ങൾ കാണാൻ വേണ്ടി വാടകക്കെടുത്ത എസ്.യു.വി ടാക്സി കാർ നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

ഡ്രൈവർ ഉൾപ്പെടെ എട്ട് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇതിൽ നാല് മലയാളികൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. പരിക്കേറ്റവരെ ഷെഹരി ഇ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ വെച്ച് മൂന്ന് പേർ കൂടി മരണപ്പെട്ടു.

മരണപ്പെട്ടവർ ആരൊക്കെയാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. സൂചില പാസിൽ നിന്ന് സോൻമാർഗിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം നടന്നത്. റോഡിൽ മഞ്ഞുവീണതിനെ തുടർന്ന് വാഹനം തെന്നി മാറി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

Content Highlight: 7 including 4 Malayalis dead in car accident in Jammu Kashmir