പാലാ,തൊടുപുഴ റോഡിൽ നടന്ന വാഹനാപകടത്തിൽ 5 മരണം; അപകടത്തിൽപ്പെട്ടത് വിനോദയാത്ര പോയി വന്ന സംഘം
kERALA NEWS
പാലാ,തൊടുപുഴ റോഡിൽ നടന്ന വാഹനാപകടത്തിൽ 5 മരണം; അപകടത്തിൽപ്പെട്ടത് വിനോദയാത്ര പോയി വന്ന സംഘം
ന്യൂസ് ഡെസ്‌ക്
Sunday, 7th April 2019, 8:30 pm

പാ​ലാ: പാ​ലാ, ​തൊ​ടു​പു​ഴ റൂ​ട്ടി​ലുള്ള മാ​ന​ത്തൂ​രി​ൽ കാർ കടയിലേക്ക് ഇടിച്ചുകയറി അഞ്ചുമരണം. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. മാ​ന​ത്തൂ​ർ പ​ള്ളി​ക്കു അടുത്തായുള്ള പച്ചക്കറി കടയിലേക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറിയത്.

Also Read കെ.സുരേന്ദ്രന് പിന്തുണ ; പി.സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയില്‍ നിന്ന് കൂട്ടരാജി

ക​ട​നാ​ട് സ്വ​ദേ​ശി​ക​ളാ​യ സു​ധി, ഉ​ല്ലാ​സ്,വി​ഷ്ണു രാ​ജ്, പ്ര​മോ​ദ് സോ​മ​ൻ, കാ​ർ ഉ​ട​മ പാ​ല വെ​ള്ളി​ലാ​പ്പ​ള്ളി ജോ​ബി​ൻ കെ. ​ജോ​ർ​ജ് എന്നിവ​രാ​ണു മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ മ​റ്റു ര​ണ്ടു പേ​രു​ടെ പേ​രു​വി​വ​രം ല​ഭ്യ​മ​ല്ല. വ​യ​നാ​ട്ടി​ൽ വി​നോ​ദ​യാ​ത്ര നടത്തിയ ശേഷം മടങ്ങി വരികെയായിരുന്നു അപകടം.

ആ​റു പേ​ർ ആയിരുന്നു കാ​റി​ലു​ണ്ടാ​യി​രു​ന്നത്. മൂ​ന്നു പേ​ർ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​നു പു​റ​ത്തേ​ക്കു തെ​റി​ച്ചു​പോ​യി. കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് അകത്ത് കുടുങ്ങിയ ബാക്കി ഉള്ളവരെ പു​റ​ത്തെ​ടു​ത്ത​ത്. അ​മി​ത വേ​ഗ​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ർ പറയുന്നു.

Also Read കേരളത്തിലോ തമിഴ്‌നാട്ടിലോ മത്സരിക്കാന്‍ മോദിയ്ക്ക് ധൈര്യമുണ്ടോ ? ശശി തരൂര്‍

പാലാ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ അപകടത്തിൽ പൂർണ്ണമായും തകർന്ന അവസ്ഥയിലാണ് ഉള്ളത്. വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള പ​ച്ച​ക്ക​റി ക​ട​യി​ലേ​ക്കാ​ണ് കാർ പാഞ്ഞുകയറിയത്. വീടിനും സാരമായ കേടുപാടുകൾ ഉണ്ട്. ക​ട​യു​ടെ മു​ന്നി​ൽ ആ​ളി​ല്ലാ​തി​രു​ന്ന​തു ദു​ര​ന്ത​ത്തി​ന്‍റെ ആഴം കുറച്ചു.