സ്‌കോപിയെ: വടക്കന്‍ മാസിഡോണിയയില്‍ നിശാക്ലബില്‍ വന്‍തീപിടിത്തം. അപകടത്തില്‍ 51 പേര്‍ മരണപ്പെട്ടു. 100ഓളം പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രി പാഞ്ചെ തോഷ്‌കോവ്‌സ്‌കി പറഞ്ഞു.
പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അപകടം നടക്കുമ്പോള്‍ ക്ലബിനുള്ളില്‍ 1500 ആളുകളുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്നും അദ്ദേഹം പറഞ്ഞു.
തീപിടിത്തമുണ്ടായി ഉടൻ തന്നെ ക്ലബിന്റെ സീലിങ്ങിലേക്കും മറ്റും തീ ആളിപടരുകയായിരുന്നു. ഏകദേശം 30,000 താമസക്കാരുള്ള ഒരു ചെറിയ പട്ടണത്തിലെ പള്‍സ് എന്ന നിശാക്ലബ്ബിലാണ് തീപിടുത്തമുണ്ടായത്.