മികച്ച ജോലിയ്ക്കായി ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കൂ..
Daily News
മികച്ച ജോലിയ്ക്കായി ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കൂ..
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th June 2013, 5:19 pm

lineയൂത്ത് / ശ്രീ നാഥ്
മൊഴിമാറ്റം / റഷാദ്
line

സ്വപ്‌നതുല്യമായൊരു  ജോലി കണ്ടെത്തുക എന്നത് ഏതൊരാളുടേയും വലിയ ഒരാഗ്രഹമാണ്. മികച്ച ജോലി കണ്ടെത്തി അതിലൂടെ മെച്ചപ്പെട്ട കരിയര്‍ കെട്ടിപ്പടുക്കുക എന്നത് ഓരോ ആളും സ്വപ്‌നം കാണുന്ന സംഗതിയാണ്. നിങ്ങള്‍ക്കനുയോജ്യമായ ജോലി കണ്ടെത്താനുള്ള ഏറ്റവും മികച്ചെതെന്ന് തോന്നുന്ന അഞ്ച് വഴികളാണ് ഇവിടെ പറയുന്നത്. ജോലി അന്വേഷിക്കുകയും, ഉള്ള ജോലിയില്‍ നിന്ന് വ്യത്യസതമായൊരു ജോലി തേടുന്നവര്‍ക്കും ഏറെ ഉപകാര പ്രദമാണെന്ന് തോന്നുന്ന ചില വിവരങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.[]

1 കമ്പനിയെ കുറിച്ചുള്ള വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കല്‍

അതി പ്രധാനമായ ഈ കാര്യങ്ങള്‍ ആളുകള്‍ പൊതുവെ മറന്നു പോകുന്നു എന്ന കാര്യമാ- ലോചിക്കുമ്പോള്‍ വല്ലാതെ അത്ഭുതം തോന്നാറുണ്ട്.

ഇപ്പോഴത്തെ ആളുകളുടെ കാര്യമൊന്ന് നോക്കൂ. ചേരാന്‍ ഉദ്ദേശിക്കുന്ന കമ്പനിയെ കുറിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് പലരും അവിടേക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പോവുന്നത്.

പൊതുവെ ഇന്റര്‍വ്യൂന് വരുന്ന ആളുകളോട് ആദ്യം ചോദിക്കുന്ന ചോദ്യം നിങ്ങള്‍ ഞങ്ങളുടെ കമ്പനിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ എന്നും, കമ്പനിയോ കുറിച്ച്  നിങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയ ചോദ്യങ്ങളാണ്.

എന്നാല്‍ ഇവക്കുത്തരമായി ആളുകള്‍ പറയുന്നത് നിങ്ങളുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചു. എന്നാല്‍ വിശദമായൊരു അന്വേഷണം നടത്താന്‍ സാധിച്ചിട്ടില്ല. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് കൊണ്ട് കുടുതല്‍ വിവരങ്ങള്‍ അറിയാനാണ് താന്‍ ഉദ്ദേശിച്ചതെന്നുമാണ് ഉദ്യോഗാര്‍ത്ഥികള്‍ മറുപടി പറയാറുള്ളത്.

തീര്‍ച്ചയായും ഇന്റര്‍വ്യൂ നടത്തുന്നയാള്‍ ഇത് കേട്ട് നിങ്ങളില്‍ തല്‍പരനാവും.

ഇന്റര്‍വ്യൂ നടത്തുന്നയാളെ സംബന്ധിച്ച് അയാള്‍ക്ക് ഒരുപാട് പേരോട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ടാകും. അതുകൊണ്ട് തന്നെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ സ്ഥാപനത്തെ കുറിച്ച് വേണ്ടത്ര കാര്യങ്ങള്‍ പഠിച്ച് വരുന്നതാണ് കൂടുതല്‍ നന്നാവുക.

“നിങ്ങള്‍ അവസാനമായി പുറത്തിറക്കിയ ഉല്‍പ്പനം ഞാന്‍ കണ്ടു.  മികച്ച അഭിപ്രായമാണ് ഇതിനെ കുറിച്ച് എനിക്ക് പറയാനുള്ളത്.  അതുകൊണ്ട് തന്നെ നിങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്യാന്‍ ഞാന്‍ അങ്ങേയറ്റം തല്‍പരനാണ്. ഇതാണ് നിങ്ങള്‍ ഇന്റര്‍വ്യൂവിന്റെ തുടക്കത്തില്‍ പറഞ്ഞതെന്ന് സങ്കല്‍പ്പിക്കുക.

തീര്‍ച്ചയായും ഇന്റര്‍വ്യൂ നടത്തുന്നയാള്‍ ഇത് കേട്ട് നിങ്ങളില്‍ തല്‍പരനാവും. സ്ഥാപനത്തെ കുറിച്ച്  നിങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്ന് ആ ഉത്തരത്തോടെ മനസ്സിലാവും. ആയതിനാല്‍ നിങ്ങളൊരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് മുമ്പ് പോവുന്നത് ഏത് കമ്പനിയിലേക്കാണോ ആ കമ്പനിയെ കുറിച്ച് വ്യക്തമായ ധാരണ ആദ്യം ഉണ്ടാക്കിയെടുക്കുക.

ഇങ്ങനെയൊരു അറിവ് നിങ്ങളിലുണ്ടാവുകയാണെങ്കില്‍ അഭിമുഖം നടത്തുന്നയാള്‍ക്ക് നിങ്ങളില്‍ പ്രത്യക മതിപ്പുണ്ടാവാന്‍ ഇടയാവും.
അടുത്ത പേജില്‍ തുടരുന്നു

job-here2  നിങ്ങളെ കുറിച്ച് പറയുക, ഒപ്പം നിങ്ങളുടെ കഴിവുകളെ കുറിച്ചും

ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പോവുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യമാണ് നമ്മളെ കുറിച്ച് നമ്മള്‍ തന്നെ ഉണ്ടാക്കിയെടുക്കേണ്ട, പറയേണ്ട കാര്യങ്ങള്‍.  കോഴ്‌സ് പൂര്‍ത്തിയാക്കിന് ശേഷം ആദ്യമായി ജോലിക്ക് ശ്രമിക്കുന്ന ഒരാളെ സംബന്ധിച്ച് ഓരോ അഭിമുഖവും അയാള്‍ക്ക് നിര്‍ണ്ണായകമാണ്. []

ഏതൊക്കെ ഭാഷകള്‍ അറിയാമെന്ന കാര്യം എല്ലാവരും തങ്ങളുടെ ബയോഡാറ്റയില്‍ കുറിച്ച് വെക്കാറുണ്ട്. എന്നാല്‍ ഒരു പ്രത്യക കാര്യത്തെ കുറിച്ച് അവരോട്  എഴുതാന്‍ പറയുകയാണെങ്കില്‍, അക്കാര്യം ചെയ്യാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്ന കാര്യം അവരപ്പോഴാണ് തുറന്ന് സമ്മതിക്കുക.

കോഴ്‌സ് തീര്‍ന്ന് ജോലി അന്വേഷിച്ച് നടക്കുന്നവര്‍ ഒരു കാര്യം എപ്പോഴും ഉറപ്പ് വരുത്തുന്നത് നന്നായിരിക്കും.  സ്വന്തം മേല്‍വിലാസം മറ്റുള്ളവരുടെ മുമ്പില്‍ പ്രകടിപ്പിക്കുക. പഠിക്കുന്ന സമയത്ത് പങ്കെടുത്ത വിവിധ പരിപാടികള   കുറിച്ച് പറയുക. നിങ്ങള്‍ രൂപം കൊടുത്ത് പ്രോജക്ട്കളെ കുറിച്ചും, അസൈന്‍മെന്റുകളെ കുറിച്ചും എടുത്തു പറയുക.

തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇന്റര്‍വ്യൂവില്‍ മികച്ച നിലവാരെ പുലര്‍ത്താന്‍ സാധിക്കും. ഒരുപക്ഷേ കോളേജിന് വേണ്ടി വെബ്‌സൈറ്റ് രൂപികരിക്കാന്‍ നിങ്ങള്‍ സഹായിച്ചിട്ടുണ്ടാവാം ഇക്കാര്യം എടുത്ത് പറയുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് അഭിമുഖത്തില്‍ പ്ലസ് പോയിന്റ് നേടാന്‍ സാധിക്കും.

അടുത്ത പേജില്‍ തുടരുന്നു
job-bio3 വിശദമായ കാര്യങ്ങള്‍ ഉള്‍കൊള്ളിച്ച് കൊണ്ട് സ്വന്തം ബയോഡാറ്റ തയ്യാറാക്കുക.

സമയമാണ് ഇന്ന് ലോകത്ത് പണത്തേക്കാള്‍ മൂല്യമുള്ള കാര്യം. ഒരുപക്ഷേ പണം കണ്ടെത്താന്‍ നമുക്ക് മുമ്പില്‍ ഒരുപാട് വഴികളുണ്ടെങ്കിലും സമയത്തെ നമ്മുടെ പാട്ടിലാക്കാന്‍ മനുഷ്യരുടെ മുമ്പില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്നാണ് സത്യം.[]

ഇന്റര്‍വ്യൂ ബോര്‍ഡിന്റെ അടുത്ത് നിങ്ങള്‍ കൊടുക്കുന്ന സ്വന്തം ബയോഡാറ്റാ വളരെ സൂക്ഷ്മവും, കൃത്യവുമായിരിക്കണം.
ചെറിയ വായനയില്‍ തന്നെ നിങ്ങളെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്ന വിധത്തില്‍ നിങ്ങളുടെ ബയോഡാറ്റാ ക്രമീകരിക്കണം.

നിങ്ങളുടെ ഇഷ്ട മേഖല ഏതെന്നും, മുമ്പ് ജോലി ചെയ്യുകയോ, എവിടെ വെച്ചെങ്കിലും പരിശീലനം നേടാന്‍ സാധിച്ചിരുന്നോ എന്ന കാര്യം സ്വന്തം ബയോഡാറ്റയില്‍ കൃത്യമായി രേഖപ്പെടുത്താന്‍ ശ്രമിക്കുക. വളരെ ചുരുക്കത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് പരന്ന രീതിയില്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നതിനേക്കാള്‍ എത്രയോ ഗുണം ചെയ്യും.
അടുത്ത പേജില്‍ തുടരുന്നു

job-inter4 തുടക്കം മിക്കച്ചതാക്കാന്‍ ശ്രമിക്കുക.

താന്‍ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പോവുകയാണെന്ന് ശ്രദ്ധയോടെ വേണം അഭിമുഖം നടക്കുന്നിടത്തേക്ക് കയറി ചെല്ലാന്‍.  ശേഷം മികച്ച രീതിയില്‍ അഭിമുഖത്തിന് തുടക്കം കുറിക്കണം.[]

ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ശ്രദ്ധ തന്നിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലായിരിക്കണം അഭിമുഖത്തിന് തുടക്കം കുറിക്കാന്‍. ഇത് ഇന്റര്‍വ്യൂ ബോര്‍ഡിന് നിങ്ങളില്‍ പ്രത്യക മതിപ്പുണ്ടാക്കാന്‍ ഇട വരുത്തും.

“എനിക്ക് ഈ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അവസരം തന്നതില്‍ ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നെന്നും, നിങ്ങള്‍ക്ക് വേണ്ടി  മികച്ച പ്രകടനം നടത്താന്‍ തന്നെ കൊണ്ട് സാധിക്കുമെന്നും, അതില്‍ താന്‍ അങ്ങേയറ്റം ശ്രദ്ധാലുവാണെന്നും…” തുടങ്ങിയ കാര്യങ്ങള്‍  അഭിമുഖത്തിന്റെ ആദ്യത്തില്‍ പറയുന്നത് ഒഴിവാക്കണം. ഇത് ഇന്റര്‍വ്യൂ ബോര്‍ഡിന് നിങ്ങളുടെ മേല്‍ അലോസരമുണ്ടാക്കാനിടവരുത്തും.

അടുത്ത പേജില്‍ തുടരുന്നു
job-social5 ഓണ്‍ലൈനിലുള്ള സാന്നിധ്യം വ്യക്തമാക്കുക

ഒരൊറ്റ ഇന്റര്‍വ്യൂ കൊണ്ട് ഒരിക്കലും ഒരാളെ പൂര്‍ണ്ണമായി വിലയിരുത്താനിവില്ല.  എങ്കിലും ചില കാര്യങ്ങള്‍ മനസ്സിലാക്കാനും,  അതില്‍ അയാളുടെ കഴിവ് എത്രത്തോളമുണ്ടെന്നും മനസ്സിലാക്കാന്‍ അഭിമുഖങ്ങള്‍ സഹായകമാണ്.[]

നിങ്ങള്‍ക്ക് മുമ്പും, ശേഷവും,  നിരവധി പേര്‍ അഭിമുഖത്തിനായി ഇന്റര്‍വ്യൂ ബോര്‍ഡിന് അടുത്ത്  ചെന്നിട്ടുള്ള കാര്യം ആദ്യം മനസ്സിലാക്കണം.

നിങ്ങളറിയാതെ നിങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ ഇന്ന് ഏറ്റവും എളുപ്പമുള്ള ഒരു കാര്യം നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ട് പരിശോധിക്കുക എന്നുള്ളതാണ്.

നിങ്ങള്‍ ചെയ്തിട്ടുള്ള പുതിയ പോസ്റ്റുകളും, ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളും മറ്റുള്ളവര്‍ക്ക് നിങ്ങളെ മനസ്സിലാക്കാന്‍  സാധിക്കും.

അതിനാല്‍ തന്നെ നിങ്ങളിടുന്ന പോസ്റ്റുകളില്‍ കൃത്യമായ ശ്രദ്ധ പതിപ്പിക്കുന്നത് നല്ലതായിരിക്കും. കമ്പനിയുടെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി എതെങ്കിലും അവര്‍ കണ്ടെത്തുകയാണെങ്കില്‍ തീര്‍ച്ചയായും അത് നിങ്ങളുടെ ജോലിയെ ബാധിക്കുമെന്ന് സാരം.

എന്ന് കരുതി വ്യക്തി സ്വാതന്ത്ര്യങ്ങളെ വിലക്കുന്നു എന്നല്ല ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.  എങ്കിലും ചില പ്രത്യേക വിഷയത്തില്‍ നിങ്ങളെടുക്കുന്ന നിലപാടുകളും, തീരുമാനങ്ങളും നിങ്ങള്‍ക്കെതിരെ തിരിയാന്‍ ഇടയാക്കുമെന്നാണ് ഉദ്ദേശിക്കുന്നത്.

ഞാനിതുവരെ പറഞ്ഞ കാര്യങ്ങള്‍ കൊണ്ട് മാത്രം നിങ്ങള്‍ക്ക് നല്ലൊരു ജോലി കണ്ടെത്താന്‍ സാധിക്കുമെന്നല്ല പറഞ്ഞു വരുന്നത്.

എങ്കിലും അതിലേക്ക് വിരല്‍ ചൂണ്ടുന്ന ചില സുപ്രധാന കാര്യങ്ങള്‍ സൂചിപ്പിച്ചെന്നു മാത്രം. നിങ്ങള്‍ കണ്ടെത്തുന്ന ജോലി ഏതു തന്നെയായാലും അതില്‍ നിങ്ങള്‍ എത്രത്തോളം സംതൃപ്തനാണ് എന്നാണ് അതിപ്രധാനമായ കാര്യം.

കടപ്പാട്: റെഡ്ഡിഫ്.കോം