ജന്തര്‍ മന്തറിലെ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം; നാല് പേരെ തിരിച്ചറിഞ്ഞു, ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായയുടെ പങ്ക് അന്വേഷിക്കുമെന്ന് പൊലീസ്
national news
ജന്തര്‍ മന്തറിലെ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം; നാല് പേരെ തിരിച്ചറിഞ്ഞു, ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായയുടെ പങ്ക് അന്വേഷിക്കുമെന്ന് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th August 2021, 8:44 am

ന്യൂദല്‍ഹി: ജന്തര്‍ മന്തറില്‍ പ്രകോപനപരവും മുസ്‌ലിം വിരുദ്ധവുമായ മുദ്രാവാക്യം വിളിച്ച നാല് പേരെ തിരിച്ചറിഞ്ഞതായി പൊലീസ്. സംഭവത്തില്‍ ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായയുടെ പങ്കും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

വിനീത് ക്രാന്തി, പിങ്കി ഭയ്യ, ഉത്തം മാലിക്, ദീപക് സിംഗ് എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. നാല് പേരും തീവ്ര ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ളവരാണെന്ന് വ്യക്തമായിട്ടുണ്ട്.

ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം.

ജയ് ശ്രീറാം മുഴക്കിയെത്തിയവര്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. വൈറലായതോടെ വീഡിയോയിലുള്ളവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

കൊളോണിയല്‍ കാലഘട്ടത്തിലെ നിയമങ്ങള്‍ക്കെതിരെ ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധവുമായി എത്തിയവരാണ് വര്‍ഗീയ മുദ്രാവാക്യം വിളിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നുവെന്നാണ് പൊലീസ് നിഗമനം.

ബി.ജെ.പി നേതാവ് അശ്വനി ഉപാധ്യായയാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ വിഡിയോയില്‍ കാണുന്നവരുമായി യാതൊരു ബന്ധവുമില്ലെന്നാണ് അശ്വിനി പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: 4 of crowd that raised anti-Muslim slogans at Jantar Mantar identified bjp