തൃശ്ശൂരില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; അക്രമത്തിന് പിന്നില്‍ എസ്.ഡി.പി.ഐയെന്ന് ആരോപണം
Political Violance
തൃശ്ശൂരില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; അക്രമത്തിന് പിന്നില്‍ എസ്.ഡി.പി.ഐയെന്ന് ആരോപണം
ന്യൂസ് ഡെസ്‌ക്
Tuesday, 30th July 2019, 9:34 pm

തൃശ്ശൂര്‍: ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. രണ്ട് പേരുടെ നില ഗുരുതരം.

നൗഷാദ്, ബിജേഷ്,നിഷാദ്, സുരേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരില്‍ നൗഷാദിന്റെയും ബിജേഷിന്റെയും നില ഗുരുതരമാണ്.

ബൈക്കുകളിലെത്തിയ അക്രമി സംഘം വടിവാള്‍ കൊണ്ടു ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം. 14 പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിക്കുന്നു.

WATCH THIS VIDEO: