ന്യൂദല്‍ഹി: മൂന്നുവര്‍ഷത്തിനിടെ 4.52 ലക്ഷം ഇന്ത്യക്കാര്‍ വിദേശപൗരത്വം സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം. 2014 നും 2017 നും ഇടയിലുള്ള കാലയളവില്‍ 117 രാജ്യങ്ങളിലുള്ള 4,52,109 (4.52 ലക്ഷം) ഇന്ത്യക്കാരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശപൗരത്വം സ്വീകരിച്ചത്.
തൃപുരയില്‍ നിന്നുള്ള സി.പി.ഐ.എം എം.പി ജിതേന്ദ്രചൗധരി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് വിദേശ കാര്യ സഹമന്ത്രി വി.കെ സിങ്ങാണ് ഈ മറുപടി നല്‍കിയത്.
യു.എസ് പൗരത്വം നേടാനായി 2016 ല്‍ മാത്രം 46,000 ത്തോളം പേരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത്. 2015 ല്‍ ഇത് 42213 ആയിരുന്നു. യു.എസ് പൗരത്വം ഏറ്റവും കൂടുതല്‍ നേടുന്നത് മെക്‌സിക്കന്‍ പൗരന്‍മാരാണ്. രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യയുടെ സ്ഥാന്ം.
ന്യൂയോര്‍ക്കില്‍ നിന്ന് 2954 പേരും ന്യൂജേഴ്‌സിയില്‍ നിന്ന് 5312 പേരും കാലിഫോര്‍ണിയയില്‍ നിന്ന് 10298 പേരും ടെക്‌സാസില്‍ കഴിയുന്ന 4670 പൗരന്‍മാരുമാണ യു.എസ് പൗരത്വം സ്വീകരിച്ചത്.
ഫ്രഫഷണലുകളായവരുടെ പാത പിന്തുടര്‍ന്നാണ് ഇന്ത്യക്കാര്‍ യു.എസിലേക്ക് കുടിയേറുന്നതെന്നും അവിടുത്തെ പൗരത്വം സ്വീകരിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
