സ്വന്തം രാജ്യത്തെ ആഭ്യന്തര കലഹം കാരണം ലോകമെമ്പാടുമുള്ള 38 മില്യണ്‍ ആളുകള്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു
Daily News
സ്വന്തം രാജ്യത്തെ ആഭ്യന്തര കലഹം കാരണം ലോകമെമ്പാടുമുള്ള 38 മില്യണ്‍ ആളുകള്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th May 2015, 1:32 am

conflict-01ലോകമെമ്പാടുമുള്ള 38 മില്യണ്‍ ആളുകള്‍ക്ക് സ്വന്തം രാജ്യത്തെ ആഭ്യന്തര കലഹം കാരണം കിടപ്പാടം നഷ്ടപ്പെട്ട് മറ്റ് സ്ഥലങ്ങളിലേക്ക് പാലയനം ചെയ്യേണ്ടിവരുന്നതായി റിപ്പോര്‍ട്ട്. ഇന്റേണല്‍ ഡിസിപ്ലൈസ്‌മെന്റ് മോണിറ്ററിങ് സെന്റര്‍ (ഐ.ഡി.എം.സി) ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ബുധനാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം 11 മില്യണ്‍ ആളുകള്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടെന്നും പഠനം വ്യക്തമാക്കുന്നു. സൗത്ത് സുഡാന്‍, സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ക്കാണ് വീടും നാടും ഉപേക്ഷിച്ച് പാലയനം ചെയ്യേണ്ടിവന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

നിഷ്‌കളങ്കരായ സാധാരണക്കാരെ സംരക്ഷിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടതിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതെന്നും ഒരു തലമുറയെ നിര്‍ബന്ധിച്ച് കുടിയൊഴിപ്പിച്ചതിന്റെ മോശം കണക്കുകളാണിതെന്നും ഐ.ഡി.എം.സിയുടെ മാതൃസംഘടനയായ നോര്‍വീജിയന്‍ അഭയാര്‍ത്ഥി കൗണ്‍സിലിന്റെ ഡയറക്ടറായ ജാന്‍ എഗ്ലാന്റ് പറഞ്ഞു.

അടഞ്ഞിരിക്കുന്ന അതിര്‍ത്തികളാണ് പാലായനം ചെയ്തവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ ദിവസവും 30,000 പുരുഷന്മാരും സ്ത്രീകളും കുട്ടികളും കിടപ്പാടം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.