കൊവിഡ് പരിശോധന നടത്താതെ മുന്നൂറോളം യാത്രക്കാര്‍ വിമാനത്താവളത്തില്‍ നിന്ന് സ്ഥലം വിട്ടു; നിയമ നടപടിയുമായി അസം പൊലീസ്
national news
കൊവിഡ് പരിശോധന നടത്താതെ മുന്നൂറോളം യാത്രക്കാര്‍ വിമാനത്താവളത്തില്‍ നിന്ന് സ്ഥലം വിട്ടു; നിയമ നടപടിയുമായി അസം പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd April 2021, 2:27 pm

അസം: അസമിലെ സില്‍ചാര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മുന്നൂറോളം വിമാന യാത്രക്കാര്‍ നിര്‍ബന്ധിത കൊവിഡ് പരിശോധന നടത്താതെ പോയെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ചയാണ് സംഭവം.

കൊവിഡിന്റെ രണ്ടാം തരംഗത്തെത്തുടര്‍ന്ന് അസം ഗവണ്‍മെന്റിന്റെ പുതുക്കിയ നിയമങ്ങള്‍ അനുസരിച്ച്, വരുന്ന എല്ലാ യാത്രക്കാരും ആന്റിജന്‍, ആര്‍.ടി.പി.സി. ആര്‍ പരിശോധനകള്‍ക്ക് വിധേയരാകണം. സില്‍ചാര്‍ വിമാനത്താവളത്തിന്റെ വലിപ്പം കുറവായതിനാല്‍, സമീപത്തുള്ള ടിക്കോള്‍ മോഡല്‍ ആശുപത്രിയിലാണ് പരിശോധന നടത്തുന്നത്. ഇവിടേക്ക് പോകാതെയാണ് മുന്നൂറിലധികം യാത്രക്കാര്‍ കടന്നുകളഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്.

690 പേരാണ് മൊത്തത്തില്‍ ഉണ്ടായിരുന്നത്. നിയമലംഘനം നടത്തിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

അസമില്‍ നിലവില്‍ 9,048 ആക്ടീവ് കൊവിഡ് കേസുകളാണുള്ളത്. വര്‍ദ്ധിച്ചുവരുന്ന കേസുകള്‍ കണക്കിലെടുത്ത് സംസ്ഥാനത്ത് എല്ലാ വിപണികളും കടകളും റെസ്റ്റോറന്റുകളും വൈകുന്നേരം 6 മണിയോടെ അടച്ചുപൂട്ടാനുള്ള ഉത്തരവ് ഉള്‍പ്പെടെ നിരവധി നിയന്ത്രണ നടപടികള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: 300 air passengers skip mandatory Covid-19 test, flee Silchar airport