യു.എ.ഇയില്‍ ഇന്നു മാത്രം കൊവിഡ് ബാധിച്ച് 3 മലയാളികള്‍ മരിച്ചു; ഗള്‍ഫില്‍ ഇതുവരെ മരിച്ചത് 98 മലയാളികള്‍
Gulf
യു.എ.ഇയില്‍ ഇന്നു മാത്രം കൊവിഡ് ബാധിച്ച് 3 മലയാളികള്‍ മരിച്ചു; ഗള്‍ഫില്‍ ഇതുവരെ മരിച്ചത് 98 മലയാളികള്‍
ന്യൂസ് ഡെസ്‌ക്
Friday, 22nd May 2020, 5:55 pm

അബുദാബി: യു.എ.ഇയില്‍ കൊവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. പയ്യന്നൂര്‍ പത്തനം തിട്ട, തൃശൂര്‍ സ്വദേശികളാണ് മരിച്ചത്. പത്തനംതിട്ട സ്വദേശിയായ വള്ളംകുളം പാറപ്പുഴ വീട്ടില്‍ ജയചന്ദ്രന്‍ പിള്ള അജ്മാനില്‍ വെച്ചാണ് മരിച്ചത്. ഏപ്രില്‍ 26 മുതല്‍ അജ്മാന്‍ ശൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.

ഷാര്‍ജയില്‍ വെച്ചാണ് തൃശൂര്‍ പുത്തന്‍ചിറ പിണ്ടാണിക്കുന്ന് ഉണ്ണികൃഷ്ണന്‍ കൊവിഡ് മൂലം മരിച്ചത്. നാലു മാസം മുമ്പാണ് ഇദ്ദേഹം നാട്ടില്‍ വന്ന് മടങ്ങിയത്.

28 വയസ്സുകാരനായ പയ്യന്നൂര്‍ സ്വദേശി അസ്ലം ദുബായില്‍ വെച്ചാണ് മരിച്ചത്. ഗള്‍ഫില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 98 ആയി. യു.എ.ഇയില്‍ ആകെ 26,898 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 12,755 പേര്‍ രോഗമുക്തി നേടുകയും 237 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക