നിര്‍ണായ സര്‍വീസുകളില്‍ ഒഴിവുകള്‍ നികത്താത്തത് ആശങ്കാജനകമാണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
കേരളത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കുറവ് മൂലം നിലവിലുള്ളവര്‍ക്ക് മൂന്നും നാലും വകുപ്പുകളുടെ ചുമതല നല്‍കേണ്ടി വരുന്നതായും. ഇത് ഭരണസ്തംഭനത്തിനും ഫയലുകള്‍ കെട്ടിക്കിടക്കാനും കാരണമാകുന്നുവെന്നും അദ്ദേഹം രാജ്യസഭയില്‍ ചൂണ്ടിക്കാട്ടി.
കേരളം ആവശ്യപ്പെടുന്ന അത്രയും ഉദ്യോഗസ്ഥരെ കേന്ദ്രം അനുവദിക്കുന്നില്ലെന്നും, ഇത് മനഃപൂര്‍വമായ അവഗണനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം 2026ലെ സിവില്‍ സര്‍വീസ് പരീക്ഷയുമായി ബന്ധപ്പെട്ട് യു.പി.എസ്.സി നിര്‍ണ്ണായകമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നിലവില്‍ ഐ.എ.എസ്, ഐ.എഫ.്എസ് തസ്തികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വീണ്ടും പരീക്ഷ എഴുതണമെങ്കില്‍ ജോലി രാജിവെക്കണം.
നിലവിലെ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് പരീക്ഷ എഴുതാം, എന്നാല്‍ അവര്‍ക്ക് വീണ്ടും ഐപിഎസ് കേഡര്‍ തന്നെ തിരഞ്ഞെടുക്കാന്‍ സാധിക്കില്ല. ഉയര്‍ന്ന റാങ്ക് നേടി ഐ.എ.എസ് പോലുള്ള മറ്റ് സര്‍വീസുകളിലേക്ക് മാറാന്‍ മാത്രമാണ് ഇവര്‍ക്ക് അവസരമുണ്ടാവുക.
കൂടാതെ പരീക്ഷാ നടപടികളിലെ സുതാര്യത ഉറപ്പാക്കുന്നതിനായി ആധാര്‍ വെരിഫിക്കേഷനും ഫേഷ്യല്‍ റെക്കഗ്‌നിഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlight: 2834 seats are vacant in IAS and IPS posts; Center not filling vacancies
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.