അല്‍-ഷബാബ് തീവ്രവാദികള്‍ 28 ബസ് യാത്രക്കാരെ കൊലപ്പെടുത്തി
Daily News
അല്‍-ഷബാബ് തീവ്രവാദികള്‍ 28 ബസ് യാത്രക്കാരെ കൊലപ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd November 2014, 2:51 pm

al-shabab-01നൈറോബി: കെനിയയില്‍ അല്‍-ഷബാബ് തീവ്രവാദികള്‍ 28 പേരെ കൊലപ്പെടുത്തി. സോമാലിയന്‍ തീവ്രവാദികളാണ് അമുസ്‌ലീങ്ങളായ  ബസ് യാത്രക്കാരെ വധിച്ചത്.

തലസ്ഥാനമായ നൈറോലിയിലേക്ക് പോവുകയായിരുന്ന ബസ് തട്ടികൊണ്ടുപോയാണ് തീവ്രവാദികള്‍ അക്രമണം നടത്തിയത്. മണ്ടേര പട്ടണത്തിന് 50 കിലോമീറ്റര്‍ അകലെയായാണ് സംഭവം നടന്നത്. ബസിലുണ്ടായിരുന്നവരില്‍ മുസ്‌ലീങ്ങളല്ലെന്ന് കണ്ടെത്തിയവരെയാണ് ആയുധധാരി വെടിവച്ച് കൊലപ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

അജ്ഞാതരായ ആയുധധാരികളില്‍ നിന്നും അക്രമം ഉണ്ടാകും എന്ന ഭയത്തെത്തുടര്‍ന്ന് അക്രമത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് അധികൃതര്‍ തയ്യാറായിട്ടില്ല.

അല്‍-ഖ്വയ്ദ ബന്ധമുള്ള സോമാലിയയിലെ അല്‍-ഷബാബ് തീവ്രവാദികള്‍ കെനിയയില്‍ ബോംബാക്രമണങ്ങളും ആയുധധാരികളുടെ നേരിട്ടുള്ള ആക്രമണവും തുടരെ നടക്കുന്നുണ്ട്. 2011 ലാണ് സോമാലിയയിലേക്ക് തീവ്രവാദികളെ അല്‍-ഖ്വയ്ദ അയച്ചിരുന്നത്.

ഇതുവരെ 135 അക്രമണങ്ങള്‍ നടന്നതായാണ് അധികൃതര്‍ പറയുന്നത്.  വേസ്റ്റ്‌ഗേറ്റ് മാളില്‍ നടന്ന ആക്രമണത്തില്‍ 67 പേര്‍ കൊല്ലപ്പെട്ടിരുന്നു. അല്‍-ഷബാഹ് സംഘടനയുടെ സ്ഥാപക നേതാവ് സെപ്തംബറില്‍ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.