Bahadoor | ചിരിയുടെ കുട ചൂടിയ ബഹദൂറിന്റെ ഓർമകൾക്ക് കാൽ നൂറ്റാണ്ട്
ഹണി ജേക്കബ്ബ്

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ബഹദൂർ വിടവാങ്ങിയിട്ട് 25 ആണ്ടുകൾ തികയുന്നു. ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെയും തനതായ ശൈലിയിലുള്ള സംഭാഷണങ്ങളിലൂടെയും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ അതുല്യ കലാകാരൻ. മൂന്ന് പതിറ്റാണ്ടിലധികം മലയാള സിനിമയിൽ നായകനായും സഹനടനായും ഹാസ്യകഥാപാത്രങ്ങളെയും ഗൗരവമേറിയ വേഷങ്ങളെയും ഒരുപോലെ അനായാസം കൈകാര്യം ചെയ്ത്, അരങ്ങിൽ നിറഞ്ഞുനിന്ന ബഹദൂർ, ചിരിപ്പിക്കുക മാത്രമല്ല, ചിന്തിപ്പിക്കുയും ചെയ്തിട്ടുണ്ട്.

Content Highlight: 25th death anniversary of actor Bahadoor

ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം