എഡിറ്റര്‍
എഡിറ്റര്‍
യോഗി ആദിത്യനാഥിനെ ആക്ഷേപിക്കുന്ന തരത്തിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് യുവാവിനെ അറസ്റ്റ് ചെയ്തു
എഡിറ്റര്‍
Tuesday 21st March 2017 12:52pm

ഗാസിപൂര്‍: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിക്കുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് 25കാനായ യുവാവിനെ അറസ്റ്റ് ചെയ്തു.

ബാദ്ഷാ അബ്ദുള്‍ റസാക്കിനെയാണ് ഗാസിപൂറിലെ പ്രൊഫസേഴ്‌സ് കോളിനിയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയായിരുന്നു ഇദ്ദേഹം യോഗി ആദിത്യനാഥിന്റെ ചിത്രം ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തത്. ഫോട്ടോ വൈറലായതോടെയായിരുന്നു പൊലീസ് നടപടി.

വിഷയത്തില്‍ ആദിത്യനാഥിന്റെ സംഘടനയായ ഹിന്ദുത്വയുവാഹിനി പ്രവര്‍ത്തകര്‍ റസാക്കിന്റെ വീടിന് മുന്‍പില്‍ പ്രതിഷേധിച്ചു. റസാക്കിന് പിന്തുണയുമായി ബന്ധുക്കളും സുഹൃത്തുക്കളും എത്തിയതോടെ സംഗതി സംഘര്‍ഷത്തിന്റെ വക്കിലെത്തുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് എത്തി റസാക്കിന്റെ വീട് റെയ്ഡ് ചെയ്യുകയും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചു.


Dont Miss ‘ഭരണഘടനയില്‍ ഇന്ത്യ എന്നത് ഹിന്ദുസ്ഥാന്‍ എന്നാക്കി മാറ്റണം’; പാര്‍ലമെന്റിലെ യോഗി ആദിത്യനാഥിനെ അറിയാം


കോടതിയില്‍ ഹാജരാക്കിയ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 44കാരയാ ആദിത്യനാഥ് ഗോര്‍ഖ്‌നാഥ് ക്ഷേത്രത്തിലെ പുരോഹിതനാണ്. വിഷംചീറ്റുന്ന വിദ്വേഷപ്രസംഗങ്ങളിലൂടെ അധികാരക്കസേരയിലെത്തിയ വ്യക്തിയാണ് ആദിത്യനാഥ്.

രാജ്യത്തിന്റെ അഖണ്ഡതയും മതസൗഹാര്‍ദ്ദവവും തകര്‍ത്തെറിയപ്പെടുന്ന തരത്തിലുള്ള യോഗിയുടെ പ്രസംഗങ്ങള്‍ പലതും വിമര്‍ശനവിധേയമായിരുന്നു.

Advertisement