എഡിറ്റര്‍
എഡിറ്റര്‍
22ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള; ഡെലിഗേറ്റുകളുടെ എണ്ണം കുറയ്ക്കുകയും ഫീസ് വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രി ഏ.കെ ബാലന്‍
എഡിറ്റര്‍
Wednesday 11th October 2017 10:18pm

തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് കുറയ്ക്കുകയും ഫീസ് വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രി ഏ.കെ ബാലന്‍. ചലച്ചിത്ര അക്കാദമിക്കുണ്ടാകുന്ന ഭാരിച്ച സാമ്പത്തികബാധ്യത കുറയ്ക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും വേണ്ടിയാണ് പുതിയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ ഇത്തവണ 10000 ഡെലിഗേറ്റ് പാസുകള്‍ മാത്രമെ വിതരണം ചെയ്യുകയുള്ളു. കഴിഞ്ഞ വര്‍ഷം ഇത് 14000 എണ്ണമായിരുന്നു. ചലച്ചിത്ര ആസ്വാദകരുടെ ബുദ്ധിമുട്ട് പരിഗണിച്ച് ചലച്ചിത്ര മേളയിലെ സിനിമകള്‍ തന്നെ പ്രദര്‍ശിപ്പിച്ചുകൊണ്ട് പ്രാദേശിക ചലച്ചിത്ര മേളകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Also Read വിധി മറയാക്കി ജന്തര്‍മന്ദറിനെ രാംലീലയിലേക്ക് പറിച്ചുനടുന്നത് എതിര്‍ ശബ്ദങ്ങളെ മുക്കിക്കൊല്ലുവാനുള്ള ശ്രമം


കഴിഞ്ഞ വര്‍ഷം 500 രൂപയായിരുന്ന ഡെലിഗേറ്റ് പാസിന് ഈ വര്‍ഷം 150 രൂപ വര്‍ധിപ്പിച്ച് 650 രൂപയാക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് 325 രൂപയാക്കാനുമാണ് തീരുമാനം

ഡിസംബര്‍ എട്ടു മുതല്‍ 15 വരെയാണ് ചലച്ചിത്ര മേള നടക്കുന്നത്. 14 തിയേറ്ററുകളിലായി ഇരുനൂറോളം ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുക

മത്സരവിഭാഗം സിനിമകളില്‍ രണ്ട് മലയാള സിനിമകളും രണ്ട് ഇന്ത്യന്‍ സിനിമകളും ഇടം നേടിയിട്ടുണ്ട്. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ബ്രസീലില്‍ നിന്നുള്ള സിനിമകളും സ്പെഷ്യല്‍ പാക്കേജായി അഭയാര്‍ത്ഥി പ്രശ്നം വിഷയമാക്കുന്ന സിനിമകളുമാണ് തെരഞ്ഞെടുത്തിട്ടുള്ളത്.

Advertisement