2026 ടി-20 ലോകകപ്പില്‍ സ്‌കോട്‌ലാന്‍ഡിനെതിരെ തകര്‍പ്പന്‍ വിജയവുമായി വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പ് പോരാട്ടം ആരംഭിച്ചിരിക്കുകയാണ്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 35 റണ്‍സിന്റെ വിജയമാണ് വിന്‍ഡീസ് നേടിയത്.
കരിബീയന്‍സ് ഉയര്‍ത്തിയ 183 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സ്‌കോട്‌ലാന്‍ഡിന് 147 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ബാറ്റിങ്ങില്‍ ഷിംറോണ്‍ ഹെറ്റ്‌മെയറും ബൗളിങ്ങില്‍ റൊമാരിയോ ഷെപ്പേര്‍ഡുമാണ് കരീബിയന്‍സിനായി തിളങ്ങിയത്.
