ക്രിക്കറ്റ് ലോകം ആകെ അമ്പരന്നുനില്‍ക്കുകയാണ്. ടി-20 ലോകകപ്പിന് തൊട്ടുമുമ്പ് പാകിസ്ഥാന്‍ ഓസ്‌ട്രേലിയക്കെതിരെ ഒരു ടി-20 പരമ്പര വിജയിക്കുന്നു, അതും എല്ലാ മത്സരത്തിലും കങ്കാരുക്കളെ പരാജയപ്പെടുത്തിയ ക്ലീന്‍ സ്വീപ് വിജയം!

കഴിഞ്ഞ ദിവസം നടന്ന ഡെഡ് റബ്ബര്‍ മത്സരത്തില്‍ ഓസീസിനെ അവരുടെ ഏറ്റവും വലിയ തോല്‍വിയിലേക്ക് തള്ളിയിട്ടുകൊണ്ടായിരുന്നു പാകിസ്ഥാന്‍ പരമ്പര വിജയം ആഘോഷിച്ചത്.