ഐ.പി.എല്‍ 2026 അവസാന ഘട്ടത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഇന്ന് (ചൊവ്വ) ക്വാളിഫയര്‍ മത്സരങ്ങള്‍ ആരംഭിക്കും. 10 വമ്പന്‍ ടീമുകള്‍ അണിനിരന്ന ഐ.പി.എല്‍ ആവേശം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങളും ബൗളിങ് പ്രകടനങ്ങളും കൊണ്ട് സീസണ്‍ ആഘോഷമാക്കാന്‍ ഓരോ ടീമിനും കഴിഞ്ഞിരുന്നു.
The steepest climb of the season, but the view from the top is a spot in the Final! 🏔️
Dharamshala is READY for the #Qualifier1 🏟️#TATAIPL | #TheFinalLeap | #RCBvGT | @RCBTweets | @gujarat_titans pic.twitter.com/sCdPkNMzyZ
— IndianPremierLeague (@IPL) May 25, 2026
എന്നാല്‍ മറ്റെല്ലാ ഐ.പി.എല്‍ സീസണിനേക്കാള്‍ കൂടുതല്‍ സ്‌പെഷ്യലാണ് ഇത്തവണത്തെ ഐ.പി.എല്‍. ടൂര്‍ണമെന്റില്‍ പിറന്ന ഒരു കിടിലന്‍ റെക്കോഡാണ് ഇതിന് കാരണം. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പിറന്നത് 2026ലാണ്. 1349 സിക്‌സറുകളാണ് നിലവില്‍ ഐ.പി.എല്‍ താരങ്ങള്‍ ഗാലറിയിലെത്തിച്ചത്. 2025ലെ സീസണില്‍ പിറന്നത് വെറും 1294 സിക്‌സുകള്‍ മാത്രമായിരുന്നു.
ഐ.പി.എല്ലില്‍ ഒരു സീസണില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍
1349 (2026)
1294 (2025)
1260 (2024)
1124 (2023)
A ceiling-shattering season of maximums 📈#TATAIPL | #KhelBindaas pic.twitter.com/dToz7bqHGQ
— IndianPremierLeague (@IPL) May 25, 2026
2026ലെ ഐ.പി.എല്ലില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പിറന്നത് 15 വയസുകാരനായ വൈഭവ് സൂര്യവംശിയുടെ ബാറ്റില്‍ നിന്നാണ്. 14 മത്സരങ്ങളില്‍ നിന്ന 53 സിക്‌സറുകളാണ് താരം നേടിയത്. തൊട്ടുപിന്നില്‍ 14 മത്സരങ്ങളില്‍ നിന്ന് 43 സിക്‌സുമായി അഭിഷേക് രണ്ടാം സ്ഥാനത്താണ്.
അതേസമയം ഐ.പി.എല്‍ 2026ലെ ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്തും തമ്മിലുള്ള വമ്പന്‍ മത്സരത്തിനാണ് ഇന്ന് കളമൊരുങ്ങുന്നത്. ധര്‍മശാലയിലാണ് വേദി. മെയ് 27ന് നടക്കുന്ന രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും നേരിടും. മെയ് 29നാണ് എലിമിനേറ്റര്‍ നടക്കുന്നത്. കലാശപ്പോരാട്ടം മെയ് 31നും നടക്കും.
അതേസമയം ഗ്രൂപ്പ് ഘട്ടങ്ങള്‍ അവസാനിക്കുമ്പോള്‍ 14 മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിജയവും അഞ്ച് തോല്‍വിയും അടക്കം 18 പോയിന്റ് നേടി ഒന്നാം സ്ഥാനത്താണ് ബെംഗളൂരു ഫിനിഷ് ചെയ്തത്. +0.783 എന്ന നെറ്റ് റണ്‍റേറ്റും ബെംഗളൂരു നേടിയരുന്നു. 14 മത്സരങ്ങളില്‍ ഒമ്പത് വിജയവും അഞ്ച് തോല്‍വിയും നേരിട്ട് 18 പോയിന്റ് നേടി ഗുജറാത്ത് തൊട്ടു പുറകിലാണ് ഗ്രൂപ്പ് ഘട്ടം ഫിനിഷ് ചെയ്തത്. +0.695 എന്ന നെറ്റ് റണ്‍റേറ്റാണ് ഗില്ലിന്റെ ഗുജറാത്തിനുള്ളത്.
Content Highlight: 2026 is the year with the most sixes in IPL history
