കണ്ണൂര്‍ കോര്‍പ്പറേഷന്‍: എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് റിജില്‍ മാക്കുറ്റി
Kerala News
കണ്ണൂര്‍ കോര്‍പ്പറേഷന്‍: എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് റിജില്‍ മാക്കുറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th December 2025, 10:35 am

 

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിനെ ഞെട്ടിച്ച് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെ.പി.സി.സി അംഗവുമായ റിജില്‍ മാക്കുറ്റി. എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്താണ് റിജില്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ വിജയിച്ചുകയറിയത്.

ആദികടലായി ഡിവിഷനിലാണ് റിജില്‍ ജയിച്ചത്. കഴിഞ്ഞ രണ്ട് തവണയും എല്‍.ഡി.എഫ് വിജയിച്ച ഡിവിഷനാണിത്. സി.പി.ഐയിലെ എം.കെ. ഷാജിയെയാണ് റിജില്‍ പരാജയപ്പെടുത്തിയത്.

എല്‍.ഡി.എഫും യു.ഡി.എഫും നേര്‍ക്കുനേര്‍ മത്സരിച്ച ഡിവിഷനില്‍ 713 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിലാണ് റിജില്‍ മാക്കുറ്റിയുടെ വിജയം. എസ്.ഡി.പി.ഐയാണ് മൂന്നാം സ്ഥാനത്ത്.

സ്വതന്ത്രനായി മത്സരിച്ച വി. മുഹമ്മദലിയെക്കാള്‍ പിന്നിലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി.

റിജില്‍ മാക്കുറ്റി 1404 വോട്ടും എം.കെ. ഷാജി 691 വോട്ടും നേടി. 223 വോട്ടാണ് എസ്.ഡി.പി.ഐയുടെ മുബഷിര്‍ ടി.കെ സ്വന്തമാക്കിയത്. സ്വതന്ത്രനായി മത്സരിച്ച വി. മുഹമ്മദലി 197 വോട്ടും ബി.ജെ.പിയുടെ സായൂജ് യു.കെ 143 വോട്ടും നേടി.

 

Content Highlight: 2025 Local Body Election: Rijil Makkutty wins in Kannur Corporation