ഐ.പി.എല്ലില്‍ ആരാധകരുടെ ഫേവറേറ്റുകളിലൊന്നാണ് ഹര്‍ദിക് പാണ്ഡ്യ നയക്കുന്ന മുംബൈ ഇന്ത്യന്‍സ്. മാര്‍ച്ച് 23ന് എം.എ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. കഴിഞ്ഞ സീസണില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ടീമാണ് മുംബൈ. വളരെ മോശം പ്രകടനം കാഴ്ചവെച്ചാണ് മുംബൈ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്.
എന്നാല്‍ പുതിയ സീസണിന് മുന്നോടിയായി മുംബൈയ്ക്ക് രണ്ട് തിരിച്ചടികളാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍മുംബൈയുടെ അവസാന മത്സരത്തിനിടെഎല്‍.എസ്.ജിക്കെതിരെ സ്ലോ ഓവര്‍ റേറ്റ് കാരണം ഹര്‍ദിക്കിന് 30 ലക്ഷം രൂപ പിഴയും ഒരു മത്സരത്തില്‍ വിലക്കും കിട്ടിയിരുന്നു. കഴിഞ്ഞ സീസണില്‍ മൂന്ന് തവണയാണ് എം.ഐ സ്ലോ ഓവര്‍ നിരക്കിന്റെ പിടിയിലായത്. ഇതോടെയാണ് ക്യാപ്റ്റനായ ഹര്‍ദിക്കിന് 2025ലെ ആദ്യ മത്സരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
ഇതിന് പുറമെ മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയുടെ പരിക്കും ടീമിനെ ആശങ്കയിലാക്കുന്നതാണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിലെ അവസാന മത്സരത്തില്‍ പരിക്ക് പറ്റിയാണ് താരം പുറത്തായത്. എന്നാല്‍ പരിക്ക് പെട്ടന്ന് ഭേദമാകുമെന്ന് കരുതിയെങ്കിലും സൂപ്പര്‍ പേസര്‍ക്ക് തുടര്‍ന്നുള്ള ഇന്ത്യയുടെ പര്യടനങ്ങളിലും ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയ്ക്ക് താരത്തിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ ഐ.പി.എല്ലിലെ ആദ്യത്തെ ചില മത്സരങ്ങളിലും താരം ലഭ്യമാകില്ലെന്നാണ് സൂചനകള്‍. നിലവില്‍ ബി.സി.സി.ഐയുടെ സെന്‍ട്രല്‍ ഓഫ് എക്‌സലന്‍സില്‍ ചികിത്സയിലാണ് താരം.
കഴിഞ്ഞ സീസണിലെ മൊത്തം 14 മത്സരങ്ങളില്‍ 10 എണ്ണവും തോറ്റ് 10ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈ ഈ സീസണില്‍ മികവ് കാണിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. 2024 സീസണില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ നീക്കിയാണ് ഗുജറാത്തില്‍ നിന്ന് വലിയ തുകയ്ക്ക് പാണ്ഡ്യയെ മുംബൈ ക്യാപ്റ്റനായി ടീമില്‍ എത്തിച്ചിരുന്നു. ഇതോടെ ടീമില്‍ പല പ്രശ്നങ്ങളും ഉടലെടുത്തിരുന്നു.
അതേസമയം 2025 ഐ.പി.എല്‍ സീസണിലെ 74 മത്സരങ്ങള്‍ 13 വേദികളിലായിട്ടാണ് നടക്കുക. അതില്‍ 12 ഡബിള്‍-ഹെഡറുകള്‍ ഉള്‍പ്പെടുന്നു. ഉച്ചകഴിഞ്ഞുള്ള മത്സരങ്ങള്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 03.30 നും വൈകുന്നേരത്തെ മത്സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി 07.30 നും ആരംഭിക്കും.
Content Highlight: 2025 IPL: Mumbai Indians Have Big Setback Ahead Of New IPL Season