ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളില്‍; ഏപ്രില്‍ ഒന്നിന് ആദ്യഘട്ട പോളിങ്; മെയ് 23ന് വോട്ടെണ്ണല്‍
D' Election 2019
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളില്‍; ഏപ്രില്‍ ഒന്നിന് ആദ്യഘട്ട പോളിങ്; മെയ് 23ന് വോട്ടെണ്ണല്‍
ന്യൂസ് ഡെസ്‌ക്
Sunday, 10th March 2019, 5:40 pm

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, ആദ്യ ഘട്ടം ഏപ്രില്‍ 11നാണ്. ഏപ്രില്‍ 18, ഏപ്രില്‍ 23, ഏപ്രില്‍ 29, മെയ് 6, മെയ് 12, മെയ് 19 എന്നീ തിയ്യതികളിലാണ് ബാക്കിയുള്ള ആറ് ഘട്ട പോളിങ് നടക്കുക. മെയ് 23നാണ് വോട്ടെണ്ണല്‍. കേരളത്തില്‍ ഏപ്രില്‍ 23നാണ് വോട്ടെടുപ്പ്.  മൂന്നാം ഘട്ടത്തിലാണ് കേരളം ഉള്‍പ്പെടുക.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി 43 ദിവസമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുക

കേരളമടക്കം 22 സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. ആന്ധ, അരുണാചല്‍, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, പഞ്ചാബ്, സിക്കിം, തെലങ്കാന, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, അന്‍ഡമാന്‍ നിക്കോബാര്‍, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി, ഡാമന്‍ ഡിയു, ലക്ഷദ്വീപ്, ദല്‍ഹി, പോണ്ടിച്ചേരി, ചണ്ഡീഗഢ് എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍.

രണ്ട് ഘട്ടങ്ങളായി നടക്കുന്നത് കര്‍ണാടക, മണിപ്പൂര്‍, രാജസ്ഥാന്‍, ത്രിപുര എന്നിവിടങ്ങളിലാണ്.

3 ഘട്ടങ്ങളായി നടക്കുന്നത് അസം, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലാണ്.

4 ഘട്ടങ്ങളിലായി നടക്കുന്നത് ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളിലാണ്.

കശ്മീരില്‍ 5 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.

ബീഹാര്‍, യു.പി, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.

ദല്‍ഹി വിഗ്യാന്‍ ഭവനിലാണ് പ്രഖ്യാപനം നടന്നത്. 29 സംസ്ഥാനങ്ങളിലെ 543 ലോക്‌സഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

കമ്മീഷണറുടെ വാര്‍ത്താ സമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങള്‍

എല്ലാ തലങ്ങളിലും ചര്‍ച്ച നടത്തിയാണ് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നത്.

രാജ്യത്താകെ 90 കോടി വോട്ടര്‍മാരാണുള്ളതെന്ന് കമ്മീഷന്‍ പറഞ്ഞു.

8.4 കോടി പുതിയ വോട്ടര്‍മാരുണ്ടാവും.

10 ലക്ഷം പോളിങ് ബൂത്തുകളാണുള്ളത്.

എല്ലായിടത്തും വിവിപാറ്റ് സംവിധാനങ്ങളുണ്ടാവും.

പരീക്ഷാകാലം ഒഴിവാക്കിയാവും തിയ്യതികള്‍.

പുതിയ വോട്ടര്‍മാര്‍ക്കായി ടോള്‍ഫ്രീ നമ്പര്‍ 1950.

വോട്ട് ചെയ്യാന്‍ ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം

രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെ ലൗഡ്‌സപീക്കര്‍ വിലക്കി.

പ്രശ്‌നബാധിത മേഖലകളില്‍ പ്രത്യേകം നിരീക്ഷകര്‍

വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയ്ക്കായി പ്രത്യേക സംവിധാനം.

ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രത്യേക മാനദണ്ഡം.

വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രമുണ്ടാവും

വോട്ടര്‍മാര്‍ക്ക് പരാതി നല്‍കാന്‍ മൊബൈല്‍ അപ്ലിക്കേഷന്‍.

ഭരണഘടനയുടെ 324ാം അനുച്ഛേദപ്രകാരം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെയും സ്ഥാനാര്‍ത്ഥികളെയും രാഷ്ട്രീയപാര്‍ട്ടികളെയും നിരീക്ഷിക്കാന്‍ കമ്മീഷന് അധികാരമുണ്ടാവും.