ക്രിക്കറ്റിന്റെ മെക്കയില്‍ ലോകപൂരത്തിന് ഇനി നൂറുനാള്‍
ICC WORLD CUP 2019
ക്രിക്കറ്റിന്റെ മെക്കയില്‍ ലോകപൂരത്തിന് ഇനി നൂറുനാള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 19th February 2019, 9:24 am

ലണ്ടന്‍: ക്രിക്കറ്റിലെ ലോകപൂരത്തിന് ഇനി നൂറുനാള്‍. ഇംഗ്ലണ്ടും വെയ്ല്‍സും ആതിഥ്യം വഹിക്കുന്ന വിശ്വകപ്പിന്റെ 12ാം പതിപ്പിന് മേയ് 30 ന് തുടക്കമാകും. ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടനമത്സരം.

ഇംഗ്ലണ്ട്

11 വേദികളിലായി നടക്കുന്ന 48 മത്സരങ്ങള്‍ക്കൊടുവില്‍ ജൂലൈ 14 ന് ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ കലാശപ്പോരാട്ടം. 1975 മുതല്‍ 1983 വരെ ഇംഗ്ലണ്ടായിരുന്നു ലോകകപ്പിന് ആതിഥ്യമരുളിയത്. മൂന്നുതവണ ഫൈനലിലെത്തിയ ഇംഗ്ലണ്ട് ഇത്തവണ സാധ്യതാപട്ടികയില്‍ മുന്‍പിലാണ്.

ഇന്ത്യ

ALSO READ: ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനുമായുള്ള മത്സരം ഇന്ത്യ ഉപേക്ഷിക്കണം; രാജ്യമാണ് വലുതെന്നും ഹര്‍ഭജന്‍ സിംഗ്

ജോ റൂട്ടിന് കീഴില്‍ മികച്ച ഫോമിലാണ് ഇംഗ്ലണ്ട്. നിലവില്‍ റാങ്കിംഗില്‍ ഒന്നാമതാണ് ഇംഗ്ലണ്ട്. 2011 ലെ ചാമ്പ്യന്‍മാരായ ഇന്ത്യയും സാധ്യതാപട്ടികയിലുണ്ട്. നായകന്‍ വിരാട് കോഹ്‌ലിയ്ക്ക് കീഴില്‍ റിസര്‍വ് ബെഞ്ച് വരെ നീളുന്ന സന്തുലിതമായ ടീമാണ് ഇന്ത്യയുടെ കരുത്ത്.

ഓസ്‌ട്രേലിയ

അഞ്ച് തവണ കപ്പ് നേടിയ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയ്ക്ക് സ്മിത്തിന്റെയും വാര്‍ണറിന്റേയും തിരിച്ചുവരവ് കരുത്താകും.

ശ്രീലങ്ക

നിര്‍ഭാഗ്യങ്ങളുടെ തോഴരായ ന്യൂസിലാന്റും ദക്ഷിണാഫ്രിക്കയും ഗതകാല പ്രതാപത്തിന്റെ നിഴല്‍ മാത്രമായ വെസ്റ്റ് ഇന്‍ഡീസും ശ്രീലങ്കയും തിരിച്ചുവരവിന്റെ പാതയിലുള്ള പാകിസ്താന്‍ എന്നിവരോടൊപ്പം ഏത് ടീമിനേയും തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ള ബംഗ്ലാദേശും പുത്തന്‍ ടീമായ അഫ്ഗാനിസ്താനും ക്രിക്കറ്റ് പൂരത്തിന് ആവേശമാകും.

ന്യൂസീലന്‍ഡ്

ALSO READ: പുല്‍വാമ ആക്രമണം; ഐ.എം.ജി റിലയന്‍സ് പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ നിന്നും പിന്മാറി

ഇന്ത്യയുടെ മുന്‍നായകന്‍ എം.എസ്. ധോണി, വെടിക്കെട്ട് താരം ക്രിസ് ഗെയ്ല്‍ തുടങ്ങിയവരുടെ അവസാനലോകകപ്പാകും ഇംഗ്ലണ്ടിലേത്.

ദക്ഷിണാഫ്രിക്ക

ജൂണ്‍ 5ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ കളി. ഏറ്റവും ആവേശപ്പോരായ ഇന്ത്യാ-പാക് മത്സരം ജൂണ്‍ 16നാണ്. ലോകകപ്പില്‍ പരസ്പരം കളിച്ച ആറു തവണയും പാകിസ്താനെ കീഴടക്കിയ ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്.

ALSO READ: പുല്‍വാമ ഭീകരാക്രമണം: മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്ന് പാക് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്തു.

ടെസ്റ്റ് പദവിയുള്ള മുഴുവന്‍ ടീമുകളും ഇല്ലാത്ത ആദ്യ ലോകകപ്പാണിത്. 2017ല്‍ അയര്‍ലന്‍ഡും അഫ്ഗാനിസ്ഥാനും യോഗ്യത നേടിയതോടെ 12 രാജ്യങ്ങള്‍ക്ക് ടെസ്റ്റ് പദവിയുണ്ട്.

വെസ്റ്റ്ഇന്‍ഡീസ്

യോഗ്യതാമല്‍സരത്തില്‍ പുറത്തായതോടെ അയര്‍ലന്‍ഡും സിംബാബ്‌വെയും ലോകകപ്പിനു വെളിയിലായി. അസോഷ്യേറ്റ് പദവിയുള്ള ഒരു രാജ്യവും യോഗ്യത നേടാത്ത ആദ്യ ലോകകപ്പുമാണിത്.

പാക്കിസ്ഥാന്‍

പങ്കെടുക്കുന്ന ടീമുകള്‍

ഇംഗ്ലണ്ട്, ഇന്ത്യ, ദ. ആഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, വെസ്റ്റ്ഇന്‍ഡീസ്.

ബംഗ്ലാദേശ്

മല്‍സര വേദികള്‍

ലോര്‍ഡ്‌സ്(ലണ്ടന്‍), ഓവല്‍(ലണ്ടന്‍), ഓള്‍ഡ് ട്രാഫഡ്(മാഞ്ചസ്റ്റര്‍), എജ്ബാസ്റ്റന്‍(ബര്‍മിങ്ങാം), ബ്രിസ്റ്റള്‍ കൗണ്ടി ഗ്രൗണ്ട്(ബ്രിസ്റ്റള്‍), സോഫിയ ഗാര്‍ഡന്‍സ്(കാര്‍ഡിഫ്), റിവര്‍സൈഡ് ഗ്രൗണ്ട്(ചെസ്റ്റര്‍ ലെ സ്ട്രീറ്റ്), ട്രെന്റ്ബ്രിജ്(നോട്ടിങ്ങാം), റോസ്ബൗള്‍(സതാംപ്ടന്‍), ഹെഡിങ്‌ലി(ലീഡ്‌സ്), കൗണ്ടി ഗ്രൗണ്ട്( ടോണ്ടന്‍) റൗണ്ട് റോബിന്‍, പിന്നെ നോക്കൗട്ട്

അഫ്ഗാനിസ്ഥാന്‍

WATCH THIS VIDEO: