തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു. 90.72 ആണ് വിജയശതമാനം. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി എം എ ബേബിയാണ് ഫലം പ്രഖ്യാപിച്ചത്. 4,56,000 പേര്‍ പരീക്ഷയെഴുതിയതില്‍ 4,08,266 പേര്‍ വിജയിച്ചു. ഇതില്‍ പരാജയപ്പെട്ടവര്‍ക്കുള്ള സേ പരീക്ഷ മെയ് 17ന് നടക്കും.
കഴിഞ്ഞ രണ്ടു വര്‍ഷത്തെ അപേക്ഷിച്ച് വിജയ ശതമാനം കുറഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. പരീക്ഷകഴിഞ്ഞ് 36 ദിവസത്തിനുള്ളിലാണ് ഫലം പ്രഖ്യാപനം. ഇത്രയും വേഗം ഫലപ്രഖ്യാപനം ഇതാദ്യമായാണ്. 19 സ്‌കൂളുകള്‍ നൂറു ശതമാനം വിജയം നേടി.
ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയിലാണ് 96.88 ശതമാനം. പാലക്കാട് ജില്ലയിലാണ് ഏറ്റവും കുറവ് വിജയം83.04 ശതമാനം. 54 സ്‌കൂളുകള്‍ 90 ശതമാനം വിജയം നേടി. 5,182 പേര്‍ക്ക് എ ഗ്രേഡ് ലഭിച്ചു. മുന്‍ വര്‍ഷങ്ങളിലേക്കാള്‍ വിജയശതമാനത്തില്‍ കുറവുണ്ടായതായി മന്ത്രി പറഞ്ഞു. പരീക്ഷാ നടപടിക്രമങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് അടക്കമുളള ഉദ്യോഗസ്ഥരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
www.results.itschool.gov.in
www.sslcexamkerala.gov.in
http://keralaresults.nic.in
http://results.kerala.nic.in
http://results.gov.in
