എഡിറ്റര്‍
എഡിറ്റര്‍
ആണവായുധ പരീക്ഷണം; ഉത്തര കൊറിയയില്‍ ടണല്‍ തകര്‍ന്നുവീണ് 200 മരണം
എഡിറ്റര്‍
Tuesday 31st October 2017 7:00pm

 

സിയോള്‍: ആണവ പരീക്ഷണത്തിന്റെ ഭാഗമായി ഉത്തര കൊറിയയുടെ ടണല്‍ തകര്‍ന്നു വിണ് 200 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തെത്തുടര്‍ന്ന് ഉത്തരകൊറിയയുടെ മിസൈല്‍ പരീഷണ മേഖലയായ പ്യുഗെരിയിലെ ടണല്‍ തകര്‍ന്ന് 200 പേര്‍ കൊല്ലപ്പെട്ടതായി ജപ്പാനീസ് മാധ്യമമായ അസാഹി ടി.വിയാണ്‌റിപ്പോര്‍ട്ടുചെയ്തത്.


Also Read: ‘ഇതെന്ത് മറിമായം’; യോര്‍ക്കറിന് പകരം ഓഫ് സ്പിന്നെറിഞ്ഞ് മൂന്ന് വിക്കറ്റെടുത്ത് മലിംഗ; അവിശ്വസനീയ പ്രകടനം കണ്ട് അമ്പരന്ന് ആരാധകര്‍


ഉത്തര കൊറിയയുടെ വടക്കുകിഴക്കല്‍ മേഖലയായ പ്യൂഗെരിയില്‍ നിര്‍മാണം പുരോഗമിക്കുന്ന ടണലാണ് തകര്‍ന്നു വീണതെന്ന് ഉത്തരകൊറിയയന്‍ മാധ്യമങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍. അപകടം നടന്നയുടന്‍ നിര്‍മ്മാണ തൊഴിലാളികളായ 100 പേര്‍ കൊല്ലപ്പെടുകയായിരുന്നു.

ഇതേത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ വീണ്ടും ടണല്‍ തകരുകയും 100 പേര്‍കൂടി കൊല്ലപ്പെടുകയും മരണസഖ്യ 200 ആയി ഉയരുകയുമായിരുന്നു. സെപ്റ്റംബര്‍ മൂന്നിന് ഉത്തര കൊറിയ നടത്തിയ ആറാം ആണവ പരീക്ഷണമാണ് അപകടത്തിന്റെ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

100 കിലോ ഭാരമുള്ള ഹൈഡ്രജന്‍ ബോംബായിരുന്നു അന്ന് പരീക്ഷിച്ചിരുന്നത്. 1945-ല്‍ അമേരിക്ക ഹിരോഷിമയില്‍ ഇട്ട ആറ്റം ബോംബിനെക്കാള്‍ ആറ് ഇരട്ടി പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബായിരുന്നു ഇത്.

‘സെപ്റ്റംബര്‍ 3 നു ഉത്തര കൊറിയ നടത്തിയ ആറാമത്തെ ആണവായുധ പരീക്ഷണം പ്യുഗെരി മേഖലയിലും ടണലിനും ഉണ്ടാക്കിയ ബലക്ഷയമാണ് അപകട കാരണം’ ആഷി ടി.വി റിപ്പോര്‍ട്ട് ചെയ്തു.


Dont Miss: രാവിലെ ‘ജനഗണമനയും’ വൈകുന്നേരം ‘വന്ദേമാതരവും’ നിര്‍ബന്ധം; കഴിയില്ലെങ്കില്‍ പാക്കിസ്ഥാനിലേക്ക് പൊയ്ക്കോയെന്നും ജയ്പൂര്‍ മേയര്‍


ആണവ പരീക്ഷണത്തെ തുടര്‍ന്ന് പര്‍വതങ്ങളുടെ അടിവാരത്തില്‍ 60 മുതല്‍ 100 മീറ്റര്‍ വരെ വിള്ളലുണ്ടായതായി മീറ്ററോളജിക്കല്‍ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആണവ പരീക്ഷണങ്ങള്‍ തുടര്‍ന്നാല്‍ റേഡിയോആക്ടീവ് വികിരണങ്ങള്‍ പുറന്തള്ളപ്പെടാന്‍ സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ദക്ഷിണ കൊറിയന്‍ നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉത്തരകൊറിയ ആണവായുധ പരീക്ഷണങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി രണ്ട് പരീക്ഷണ ടണലുകള്‍ കൂടി സ്ഥാപിക്കാനൊരുങ്ങുകയാണ്. ഉത്തര കൊറിയ ആദ്യ ആണവ പരീക്ഷണം നടത്തിയ ടണല്‍ അടച്ചു പൂട്ടിയെന്നും രണ്ടാമത്തെ ടണല്‍ അഞ്ച് പരീക്ഷണത്തിനു കൂടി വേദിയാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Advertisement