ന്യൂദല്‍ഹി: കൊവിഡ് മൂലം ഇന്ത്യയില്‍ മരണപ്പെട്ടവരുടെ യഥാര്‍ത്ഥ കണക്ക് പുറത്തുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കണക്ക് പ്രകാരം 2021ല്‍ കൃത്രിമത്വം കാണിച്ചത് ഗുജറാത്താണെന്നും മരണത്തിന്റെ സുതാര്യ വിവരം പുറത്തുവിട്ടത് കേരളമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2019നെ അപേക്ഷിച്ച് 2021ല്‍ ഇന്ത്യയില്‍ 25.8 ലക്ഷം മരണങ്ങള്‍ കൂടുതലായി രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നാലെ കൊവിഡ് വ്യാപനമുണ്ടായതോടെ മരണക്കില്‍ 19.7 ലക്ഷത്തോളം വര്‍ധനവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിവില്‍ രജിസ്‌ട്രേഷന്‍ സംവിധാനങ്ങളിലൂടെ ലഭിച്ച വിവരങ്ങള്‍ അപഗ്രഥിച്ചുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. കൊവിഡ് വ്യാപന സമയത്ത് മരണനിരക്ക് കുറച്ച് കാണിച്ച സംസ്ഥാനങ്ങളുടെ കണക്കുകളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.
റിപ്പോര്‍ട്ട് പ്രകാരം ഗുജറാത്താണ് മരണ വിവരങ്ങള്‍ മറച്ചുവെച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചത്. ഗുജറാത്തില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കണക്ക് 1,95,406 ആണ്. ഇത് ഗുജറാത്ത് നേരത്തെ പുറത്ത് വിട്ടതിനേക്കാള്‍ 33ശതമാനം കൂടുതലാണ്. 2021ല്‍ ഗുജറാത്ത് പുറത്തുവിട്ട കണക്ക് 5809 ആയിരുന്നു.
അതേസമയം മധ്യപ്രദേശും ബീഹാറും ബംഗാളും രാജസ്ഥാനുമൊക്കെ ഈ രൂപത്തില്‍ മരണനിരക്ക് കുറച്ച് കാണിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മധ്യപ്രദേശില്‍ 18 മടങ്ങും പശ്ചിമ ബംഗാളില്‍ 15 മടങ്ങും അധിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബീഹാര്‍, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ പത്ത് മടങ്ങ് അധിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം കേരളം, ഉത്തരാഖണ്ഡ്, അസം, മഹാരാഷ്ട്ര, ദല്‍ഹി എന്നിവിടങ്ങളിലാണെന്ന് മരണ കണക്കില്‍ ഏറ്റവും കുറവെന്നും ഡാറ്റയില്‍ പറയുന്നു. അതേസമയം അധിക മരണങ്ങളെല്ലാം കൊവിഡ് മൂലമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേരളത്തില്‍ അറുപതിനായിരത്തിലധികമാണ് മരണമുണ്ടായത്. നേരത്തെ നാല്‍പതിനായിരത്തിലധികമായിരുന്നു.
Content Highlight: 19 lakh more deaths than reported during Covid; Gujarat tops list of states with highest undercount, Kerala has lowest