നമ്മള്‍ കാറുകളെ പരിചയപ്പെട്ടിട്ട് ഒരു നൂറ്റാണ്ടിലധികമായി. വിവിധ നിര്‍മാതാക്കളില്‍ നിന്നായി ആയിരക്കണക്കിന് മോഡലുകള്‍ നമ്മള്‍ കണ്ടു. പുതുതായി വരുന്ന പല മോഡലുകള്‍ക്കും മുമ്പു വന്ന പലതുമായി സാമ്യം തോന്നാറുണ്ട്. നൂതനം എന്ന വിളിക്കാവുന്ന വളരെക്കുറച്ചു മോഡലുകളേയുള്ളൂ. കാര്‍ വ്യവസായ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവന്ന അത്തരം 15 മോഡലുകള്‍ പരിചയപ്പെടുത്താം.
ലോകത്തിലെ ആദ്യകാറായ മോട്ടോര്‍വാഗണ്‍ പലകാരണങ്ങള്‍ കൊണ്ടും നൂതനമാണ്. ഇതു കണ്ടുപിടിക്കുന്നതിനു മുമ്പ് ആളുകള്‍ യാത്രയ്ക്ക് ഉപയോഗിച്ചത് കുതിരവണ്ടിയും മറ്റുമാണ്.
രണ്ടു സീറ്റുള്ള ഈ കാറിന് ഒരു സിലിണ്ടറാണുള്ളത്. നാലു സ്‌ട്രോക്ക് മോട്ടോറുകള്‍ കാറിന്റെ പിന്‍ഭാഗത്ത് ഘടിപ്പിച്ചിട്ടുണ്ട്. മൂന്ന് ചക്രങ്ങളാണിതിനുള്ളത്. ചക്രങ്ങള്‍ക്ക് ഉള്‍ഭാഗത്ത് മരം ചേര്‍ത്തിട്ടുള്ള ട്യൂബുലാര്‍ സ്റ്റീല്‍ ഫ്രയിം ആണുള്ളത്.
ഈ കാറിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനായി ബെന്‍സിന്റെ ഭാര്യ ബെര്‍തയും രണ്ട് മക്കളും 120 മൈല്‍ ദൂരം ഇതില്‍ സഞ്ചരിച്ചു. തിരിച്ചെത്തിയ ബെര്‍ത അവരുടെ യാത്രാനുഭവം വിശദീകരിക്കുകയും ചെയ്തു.
അടുത്തപേജില്‍ തുടരുന്നു
ഫോര്‍ഡിന്റെ മോഡല്‍ ടി ഈ മേഖലയ്ക്ക് മൂന്നുകാരണങ്ങള്‍കൊണ്ട് വിപ്ലവകരമായ നേട്ടമായി. ഒരേനിരയില്‍ നിര്‍മ്മിച്ച കാറുകള്‍ ഇതു പരിചയപ്പെടുത്തി, മധ്യവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഒന്നാക്കി കാറിനെ മാറ്റി, ലോകത്താകനമാനം കാര്‍ മാര്‍ക്കറ്റ് തുറന്നു.
ഈ കാറുകള്‍ കൈ കൊണ്ട് മെനഞ്ഞുണ്ടാക്കിയതായിരുന്നു. ഈ രീതിയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ കാറായിരുന്നു ഫോര്‍ഡ് മോഡല്‍ ടി.
ഈ കാര്‍ വിപണിയിലെത്തുന്നതു മുമ്പ് സമ്പന്നവര്‍ഗത്തിനു മാത്രം സ്വന്തമാക്കാനാവുന്ന ഒന്നായിരുന്നു കാര്‍. ഈ കാര്‍ നിര്‍മ്മിക്കുന്നതിന് ലോകത്തിന്റെ വിവിധയിടങ്ങളില്‍ ഫാക്ടറികള്‍ തുറക്കപ്പെട്ടു. അതുവഴി ആളുകള്‍ക്ക് ഇതു സ്വന്തമാക്കാന്‍ ചരക്കുകൂലി കൊടുക്കേണ്ടി വന്നില്ല.
ഈ കാര്‍ വിപണിയില്‍ തരംഗമായതിനു പിന്നാലെ ഇതിന്റെ എതിരാളികള്‍ കൂടുതല്‍ മികച്ച മോഡലുകളുമായി വരാന്‍ തുടങ്ങി.
അടുത്തപേജില്‍ തുടരുന്നു
ഹെന്‍ട്രി ഫോര്‍ഡാണ് ആദ്യം കാര്‍ഡിലാക് സ്ഥാപിച്ചത്. എന്നാല്‍ കലഹത്തെ തുടര്‍ന്ന് അതു ഉപേിച്ചു. 1912ലാണ് ടൂറിങ് എഡിഷനുമായി ഈ കമ്പനി രംഗത്തുവന്നത്.
ഇലക്ട്രിക് സ്റ്റാര്‍ പരിചയപ്പെടുത്തിയത് ഈ മോഡലിലൂടെയാണ്. ഈ മോഡലിനു മുമ്പ് ആളുകള്‍ കാര്‍ സ്റ്റാര്‍ട്ടു ചെയ്തത് കൈകൊണ്ട് എഞ്ചിന്‍ കറക്കിക്കൊണ്ടായിരുന്നു. ഇതു വളരെയേറെ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. ഓടിക്കുന്നയാളുടെ വിരലുകളും കയ്യും മുറിയുന്നത് പതിവായിരുന്നു.
ഈ മോഡല്‍ വനിതാ ഡ്രൈവര്‍മാരെയും ആകര്‍ഷിച്ചു. കാരണം ഇതിനു മുമ്പ് കാര്‍ സ്റ്റാര്‍ട്ടു ചെയ്യാനുള്ള പ്രയാസം കാരണം പല സ്ത്രീകള്‍ക്കും ഡ്രൈവിങ് സാധ്യമായിരുന്നില്ല. പരസ്യങ്ങളില്‍ സ്ത്രീകളേയും ഉള്‍പ്പെടുത്തിയാണ് കാര്‍ഡിലാക് നേട്ടം കൊയ്തത്.
അടുത്തപേജില്‍ തുടരുന്നു
1918ല്‍ ഹഡ്‌സണ്‍ മോട്ടോര്‍ കമ്പനിയാണ് എസെക്‌സ് സ്ഥാപിച്ചത്. എസെക്‌സ് നാലുവര്‍ഷത്തിനുള്ളില്‍ ഹഡ്‌സണ്‍ എന്ന മോഡലിലേക്ക് മാറി. ഈ നാലു വര്‍ഷക്കാലയളവിനുള്ളില്‍ എസെക്‌സ് വളരെച്ചെറുതും ചിലവുകുറഞ്ഞതുമായ കുറേയേറെ കാറുകളുമായി രംഗത്തെത്തി.
പൂര്‍ണമായും മൂടിയ കാര്‍ എന്ന ട്രന്റ് കൊണ്ടുവന്നത് ഇതായിരുന്നു. അതിനു മുമ്പുള്ള മോഡലുകളുടെ മേല്‍ഭാഗം തുറന്ന രീതിയിലായിരുന്നു.
അടുത്തപേജില്‍ തുടരുന്നു
ആദ്യത്തെ വി8 എഞ്ചിന്‍ ഉള്ള കാറായ ഫോര്‍ഡ് മോഡല്‍ 18 ഡ്രൈവര്‍മാര്‍ക്ക് വേഗതയുടെ നവ്യാനുഭവം നല്‍കി. മോഡല്‍ 18ന് ഒപ്പം തന്നെ നാലു സിലിണ്ടടര്‍ മോഡലായ ബിയും പരിചയപ്പെടുത്തിയിരുന്നു. എന്നാല്‍ 18ന്റെ 3.6 ലിറ്റര്‍ വി8 മോട്ടോര്‍ നിര്‍മ്മിക്കുന്ന 65 കുതിരശക്തിക്കു മുമ്പില്‍ മോഡല്‍ ബിയെ ആളുകള്‍ എളുപ്പം മറുന്നു.
ഈ മോഡല്‍ പുറത്തിറക്കിയതിന് കുപ്രസിദ്ധ ബാങ്ക് കൊള്ളക്കാരന്‍ ക്ലിന്റ് ബോറോ ഹെന്‍ട്രി ഫോര്‍ഡിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് കത്തെഴുതിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അടുത്തപേജില്‍ തുടരുന്നു
1938ലാണ് ല്‍ വന്ന ബ്യൂക്ക് പുതിയ ഡിസൈനുമായാണ് രംഗത്തുവന്നത്. പുതിയ ടെക്‌നോളജികളും ഇതില്‍ പരീക്ഷിക്കപ്പെട്ടു. പവ്വര്‍ ഇലക്ട്രിക് വിന്‍ഡോസ്. പോപ്പ് അപ് ഹെഡ്‌ലൈറ്റ്‌സ്, ഫ്‌ളഷ് ഡോര്‍ ഹാന്റില്‍സ് എന്നിവയുള്‌ല ഡ്യൂക്ക് 1950 കള്‍ വരെ നിറഞ്ഞുനിന്നു. ഇതു പരിചയപ്പെടുത്തിയ വേര്‍ട്ടിക്കല്‍ വാട്ടര്‍ഫോള്‍ ഗ്രില്ലി ഡിസൈന്‍ ആണ് ബ്യൂക്ക് ഇപ്പോഴും ഉപയോഗിക്കുന്നത്.
അടുത്തപേജില്‍ തുടരുന്നു
ചെറിയ, സിമ്പിളായ, അധികം വിലവരാത്ത, ആശ്രയിക്കാവുന്ന മോഡലായാണ് ജര്‍മ്മന്‍ കമ്പനി വോള്‍സ്‌വാഗന്‍ ബീറ്റില്‍ പരിചയപ്പെടുത്തിയത്. 1945ലെ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഈ കാര്‍ ലോകം മുഴുവനും പ്രശസ്തി നേടി. ഏറ്റവും കൂടുതല്‍ നിര്‍മ്മിക്കപ്പെട്ട കാര്‍ എന്ന പേരില്‍ ഇതു ചരിത്രത്തില്‍ ഇടംനേടുകയും ചെയ്തു. 21 മില്യണിലധികം കാറുകളാണ് നിര്‍മ്മിക്കപ്പെട്ടത്.
ഫെര്‍ഡിനാനന്റ് പോഷെയാണ് ഈ കാര്‍ ഡിസൈന്‍ ചെയ്തത്.
അടുത്തപേജില്‍ തുടരുന്നു
പെന്‍സില്‍വാലിയയിലെ ബട്‌ലറിലാണ് അമേരിക്കയിലെ ബെന്‍താം കാര്‍ കമ്പനിയുടെ ഈ ജീപ്പ് രൂപംകൊണ്ടത്. ഈ കാറിന്റെ നിര്‍മാണത്തിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. രണ്ടാം ലോക മഹായുദ്ധം വിജയിക്കാന്‍ സൈന്യത്തെ സഹായിക്കുന്നതിനായാണ് ഈ കാറിനു രൂപം കൊടുത്തത്.
വലിയ നിര്‍മാണ സംഭവത്തില്‍ നിന്നല്ല ഇതു രൂപം കൊണ്ടത്. ചെറിയൊരു കമ്പനിയാണ് ഇത് നിര്‍മ്മിച്ചത്. ഈ ഉറപ്പുള്ള വാഹനം മരുഭൂമികളില്‍ നിന്നും കാട്ടിലേക്കും, സമുദ്രതീരത്തേക്കുമെല്ലാം അനായാസം യാത്ര ചെയ്തു. നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും മികച്ച അമേരിക്കന്‍ സ്‌പോര്‍ട്‌സ് വെഹിക്കിള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിനു എവിടെവേണമെങ്കിലും സഞ്ചരിക്കാം, എന്തുവേണമെങ്കിലും ചെയ്യാം. ഇന്നും ലോകത്ത് ഇത് നിറഞ്ഞുനില്‍ക്കുന്നു.
അടുത്തപേജില്‍ തുടരുന്നു
സ്‌മോള്‍ കാര്‍ മാരക്കറ്റില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന ഒന്നാണ് ബി.എം.സിയുടെ മിനി. ഫ്രണ്ടിലായിരുന്നു ഇതിന്റെ എഞ്ചിന്‍.
അടുത്തപേജില്‍ തുടരുന്നു
1958ലെ ഗ്രാന്റ് പിയില്‍ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയ ആദ്യത്തെ റെയ്‌സ് കാറാണിത്. കുറച്ചുകാലം കൊണ്ടുതന്നെ ഇതിനു പകരം ടി 45 ആയി കൂപ്പര്‍ വന്നു. തുടര്‍ന്ന് ടി 51ഉം വന്നു. 2.5 ലിറ്റര്‍ എഞ്ചിന്‍ കാറുകളെ പരാജയപ്പെടുത്തിക്കൊണ്ടാണ് 2.0ലിറ്ററുള്ള ടി 43 ശ്രദ്ധനേടിയത്.
കൂടുതല്‍ വായനയ്ക്ക്
ജലരേഖകള്‍ മായുകയാണ് ! – നിങ്ങള്‍ തീര്‍ച്ചയായും ഉത്തരം പറയേണ്ട ചിത്രങ്ങള്‍ (12.2.2015)
അടുത്തപേജില്‍ തുടരുന്നു
നീളം കൂടിയ മുന്‍ഭാഗവും താരതമ്യേന നീളം കുറഞ്ഞ ഡിക്കിയുമുള്ള മസ്റ്റാങ് ഡിസൈന്‍ അതിന് ഏറെ ആകര്‍ഷണീയമായ ലുക്കാണ് നല്‍കുന്നത്. പ്രത്യേകിച്ച് വലിയ ലക്ഷ്യമൊന്നുമില്ലാതെ പുറത്തിറക്കിയ ഈ മോഡല്‍ 1931ല്‍ മോഡല്‍ എ പുറത്തായശേഷം ഫോര്‍ഡിന്റെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാറായി മാറി. മാര്‍ക്കറ്റിലെ ഏറ്റവും മികച്ച സ്‌പോര്‍ട്‌സ് കാറുകളിലൊന്നാണ് ഇതിപ്പോഴും.
കൂടുതല്‍ വായനയ്ക്ക്
ആര്‍.എസ്.എസുകാര്‍ക്ക് സ്വീകരിക്കാവുന്ന 15 ന്യൂജെന്‍ നിക്കറുകള്‍ (5.3.2015)
അടുത്തപേജില്‍ തുടരുന്നു
1959ലാണ് എല്‍ കാമിനോ പുറത്തുവന്നത്. എന്നാല്‍ 1970ലാണ് ഏറ്റവും ശ്രദ്ധനേടിയ 454എല്‍.എസ് 6 മോഡല്‍ കാമിനോ പുറത്തിറക്കിയത്. 450 കുതിരശക്തിയുള്ള ഈ കാറില്‍ വി8 എഞ്ചിനാലുള്ളത്.
കൂടുതല്‍ വായനയ്ക്ക്
നിങ്ങള്‍ക്കറിയാമോ ഇന്ത്യയില്‍ ഹിറ്റ്‌ലറുടെ റസ്‌റ്റോറന്റുണ്ടായിരുന്നെന്ന്! വ്യത്യസ്ത ഹോട്ടലുകളിലൂടെ (24.1.2015)
(6.11.2014)
അടുത്തപേജില്‍ തുടരുന്നു
1980ലെ ജനീവ വാഹനപ്രദര്‍ശനത്തിലാണ് ഇത് ആദ്യമായി പുറത്തിറക്കിയത്. ഇതാണ് ആദ്യത്തെ റാലി കാര്‍. പുറത്തിറങ്ങി മൂന്നുവര്‍ഷത്തോളം റാലികളില്‍ ആധിപത്യം സ്ഥാപിച്ചത് ഈ കാറായിരുന്നു.
കൂടുതല്‍ വായനയ്ക്ക്
ബിജെപിയുടെ 10 മോദി നുണ പ്രചരണ ചിത്രങ്ങള്‍ (6.11.2014)
അടുത്തപേജില്‍ തുടരുന്നു
യു.എസിലെ ഫാമിലി കാര്‍ മാര്‍ക്കറ്റില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് ക്രിസ്ലേഴ്‌സ് മിനിവാന്‍. ഒരു വര്‍ഷത്തിനുള്ളില്‍ സ്റ്റേഷന്‍ വാഗണ്‍ പുറത്താവുകയും പകരം മിനിവാന്‍ നിലയുറപ്പിക്കുകയും ചെയ്തു.
വന്‍ ജനപ്രീതിയാണ് ഈ കാറിനുണ്ടായിരുന്നത്. നിര്‍മിക്കുന്ന കാറിനേക്കാളേറെ ആവശ്യക്കാരുണ്ടായിരുന്നു. ഇതോടെ മിനിവാനിന്റെ മറ്റ് വേര്‍ഷനുകളുമായി പ്രതിയോഗികള്‍ മാര്‍ക്കറ്റിലെത്തി തുടങ്ങി. ഷെവര്‍ലെ ആസ്‌ട്രോയുമായും ഫോര്‍ഡ് എറോസ്റ്ററുമായും രംഗത്തെത്തി.
കൂടുതല്‍ വായനയ്ക്ക്
സുബ്രു സ്വാമി അഥവാ ഫേസ്ബുക്കിലെ വിഷവൃക്ഷം (7.11.2014)
അടുത്തപേജില്‍ തുടരുന്നു
1995ല്‍ ടൊയോറ്റ മോട്ടോര്‍ ഷോയിലാണ് ആദ്യമായി ഈ കാര്‍ പ്രദര്‍ശിപ്പിച്ചത്. തൊട്ടടുത്ത വര്‍ഷം ടെസ്റ്റിങ് നടന്നു. പ്രൈയസിന്റെ ആദ്യ മോഡല്‍ എന്‍.എച്ച്.ഡബ്ല്യു10 1997ല്‍ പുറത്തിറങ്ങി. 1998ല്‍ ഇത് കാര്‍ ഓഫ് ദ ഇയര്‍ ജപ്പാന്‍ പുരസ്‌കാരം നേടി. ഇതിനു പിന്നാലെ ഓട്ടോമോട്ടീവ് റിസര്‍ച്ചേഴ്‌സ് ആന്റ് ജേണലിസ്റ്റ് കോണ്‍ഫറന്‍സ് കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും നേടി.
1997ല്‍ നാലു ടൊയോട്ട ജപ്പാന്‍ ഡീലര്‍ഷിപ്പുകളില്‍ മാത്രമാണ് ഇതു ലഭ്യമായിരുന്നത്. 2000ത്തിലാണ് ലോകത്തിന്റെ മറ്റിടങ്ങളിലും ഇതു ലഭ്യമായി തുടങ്ങിയത്. 70 രാജ്യങ്ങളില്‍ നിലവില്‍ ഈ കാര്‍ വിറ്റുപോകുന്നുണ്ട്.
കൂടുതല്‍ വായനയ്ക്ക്
സംഘികള്‍ കണ്ട് സദാചാര കുരുപൊട്ടിയ ഏഴ് വിവാദ സിനിമാ പോസ്റ്ററുകള്‍ (7.3.2015)